---
title: "പാലത്തായി പീഡനക്കേസിൽ പദ്മരാജൻ ശിക്ഷിക്കപ്പെട്ടതിൽ ആഹ്ലാദവുമായി  ബിജെപി  ഓഫീസിന് സമീപം പടക്കം പൊട്ടിച്ചു, സ്ത്രീക്ക് പരിക്ക്, പിന്നിൽ മുസ്ലിം ലീഗെന്ന് ബിജെപി"
english_title: "Crackers burst near BJP office in celebration of Padmarajan's conviction in Palathai rape case, woman injured, BJP says Muslim League behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326129/crackers-burst-near-bjp-office-in-celebration-of-padmarajans-conviction-in-palathai-rape-case-woman-injured-bjp-says-muslim-league-behind-it"
published_at: "2025-11-15T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918bad6c4c97_tgtgtgt.jpg"
keywords: []
---

# പാലത്തായി പീഡനക്കേസിൽ പദ്മരാജൻ ശിക്ഷിക്കപ്പെട്ടതിൽ ആഹ്ലാദവുമായി  ബിജെപി  ഓഫീസിന് സമീപം പടക്കം പൊട്ടിച്ചു, സ്ത്രീക്ക് പരിക്ക്, പിന്നിൽ മുസ്ലിം ലീഗെന്ന് ബിജെപി

> **Lead Summary:** പാനൂർ :പാലത്തായി പീഡന കേസിൽ പ്രതിയെ ശിക്ഷിച്ചതിൽ കടവത്തൂരിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കടവത്തൂർ കുറുങ്ങാട്ട് ബിജെപി ഓഫീസിനു മുന്നിൽ വച്ച് പടക്കം പൊട്ടിച്ചപ്പോൾ സമീപത്തെ കടയിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.

## Article Content

പാനൂർ :പാലത്തായി പീഡന കേസിൽ പ്രതിയെ ശിക്ഷിച്ചതിൽ കടവത്തൂരിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കടവത്തൂർ കുറുങ്ങാട്ട് ബിജെപി ഓഫീസിനു മുന്നിൽ വച്ച് പടക്കം പൊട്ടിച്ചപ്പോൾ സമീപത്തെ കടയിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.

കുഞ്ഞിക്കണ്ണൻ്റെ ഭാര്യ ലീലയ്ക്കാണ് പരിക്ക്. ലീലയെ പാനൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിക്ഷിക്കപ്പെട്ട പദ്മരാജൻ അധ്യാപകൻ കടവത്തൂർ കുറുങ്ങാട്ട് സ്വദേശിയാണ്. കടയുടമ കുഞ്ഞിക്കണ്ണൻ നൽകിയ പരാതിയെ തുടർന്ന്

കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗാണെന്നും, പ്രവർത്തകർക്കെതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326129/crackers-burst-near-bjp-office-in-celebration-of-padmarajans-conviction-in-palathai-rape-case-woman-injured-bjp-says-muslim-league-behind-it)