---
title: "കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി, ഒമ്പതു വയസുകാരൻ മരിച്ചു"
english_title: "Nine-year-old boy dies after getting rope wrapped around his neck while playing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325989/nine-year-old-boy-dies-after-getting-rope-wrapped-around-his-neck-while-playing"
published_at: "2025-11-15T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917e8113a845_download_(2).jfif"
keywords: []
---

# കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി, ഒമ്പതു വയസുകാരൻ മരിച്ചു

> **Lead Summary:** പാലക്കാട് കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം . പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.

## Article Content

പാലക്കാട് കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം . പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.

പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്നലെ  വൈകിട്ട് 4.30നാണ് സംഭവം. കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആഷിക്. കളിക്കുന്നതിനിടെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325989/nine-year-old-boy-dies-after-getting-rope-wrapped-around-his-neck-while-playing)