---
title: "കണ്ണൂർ ജില്ലയിൽ  ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായി ; പ്രഖ്യാപനം നടത്തി സംസ്ഥാന സെക്രട്ടറി ഇ.മനീഷ് "
english_title: "BDJS candidates in Kannur district; State Secretary E. Manish makes announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325926/bdjs-candidates-in-kannur-district-state-secretary-e-manish-makes-announcement"
published_at: "2025-11-14T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917006c3842b_Untitled-5_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ  ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായി ; പ്രഖ്യാപനം നടത്തി സംസ്ഥാന സെക്രട്ടറി ഇ.മനീഷ് 

> **Lead Summary:** എൻ.ഡി.എയിലെ സഖ്യകക്ഷിയായ ബി.ഡി. ജെ.എസ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കാൻ നിശ്ചയിച്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തലശേരി നഗരസഭയിലുൾപ്പടെ എൻ.ഡി.എക്ക് നല്ല വിജയസാധ്യതയുണ്ടെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

## Article Content

എൻ.ഡി.എയിലെ സഖ്യകക്ഷിയായ ബി.ഡി. ജെ.എസ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കാൻ നിശ്ചയിച്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തലശേരി നഗരസഭയിലുൾപ്പടെ എൻ.ഡി.എക്ക് നല്ല വിജയസാധ്യതയുണ്ടെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ജില്ലാ പഞ്ചായത്ത് ഏഴാം വാർഡ് കൊട്ടിയൂർ ഡി വിഷണിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി എം.കെ. പ്രഭാകരൻ മത്സരിക്കും., പേരാവൂർ ബ്ലോക്ക് കോളയാട് ഡിവിഷണിൽ ബി.ഡി. ജെ.എസ് മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് മോഡി രാജേഷ്, കൂത്തുപറമ്പ് മുൻസിപാലിറ്റിയി പതിനാറാം വാർഡിൽ നരവൂർ സെന്ററിൽ കൂത്തുപറമ്പ് മുൻസിപ്പൽ പ്രസിഡന്റ്  വിനേഷ് ബാബു കടക്കാത്ത്, പാനൂർ മുൻസിപ്പാലിറ്റി മുപ്പതാം  വാർഡിൽ പുത്തൻ പറമ്പിൽ ബി.ഡി.ജെഎസ്.ജില്ല സെക്രട്ടറി എം.കെ.രാജീവൻ, തൃപ്പങ്ങോട്ടൂർ വാർഡ്.എട്ട് ചെറ്റക്കണ്ടിയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി കെ. ദിനേശൻ,വാർഡ് പതിനൊന്ന് കുനിപറമ്പ് വാർഡിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജൻ, കേളകം പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടേരിയിൽ  ബി.ഡി.ജെ.എസ്. പേരാവൂർ മണ്ഡലം പ്രസിഡണ്ട്  ശ്രീനിവാസൻ പനക്കൽ, വാർഡ് രണ്ട്  ചെട്ടിയാംപറമ്പിൽ സണ്ണി കണ്ടിയാന്നാൽ ( സണ്ണി ) എന്നിവർ മത്സരിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്, ജില്ലാ പ്രസിഡണ്ട് പൈലി വാത്യാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന ബി.ഡി. ജെ.എസിന് അർഹമായ പരിഗണന മുന്നണിയിലെ പ്രധാന കക്ഷിയായ ബി.ജെ.പിയിൽ നിന്നും കിട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇരുവരും പറഞ്ഞു. മറ്റു ഭാരവാഹികളായ കെ.കെ.സോമൻ, കെ.വി. അജി, എം.കെ.പ്രഭാകരൻ, ബി. ഷമിൽ, എം.കെ.രാജീവൻ, പവിത്രൻ, ശ്രീനിവാസൻ പനക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325926/bdjs-candidates-in-kannur-district-state-secretary-e-manish-makes-announcement)