---
title: "പ്രതിഭകളെ ആദരിച്ച് സെൻട്രൽപുത്തൂർ എൽ.പി"
english_title: "Centralputhur LP honors talents"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325713/centralputhur-lp-honors-talents"
published_at: "2025-11-13T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915727b97360_Untitled-2_copy.jpg"
keywords: []
---

# പ്രതിഭകളെ ആദരിച്ച് സെൻട്രൽപുത്തൂർ എൽ.പി

> **Lead Summary:** ഇക്കഴിഞ്ഞ ഉപജില്ല മേളകളിലും, കായിക മത്സര ഇനങ്ങളിലും പ്രതിഭ തെളിയിച്ച വിദ്യാലയ പ്രതിഭകളെ സ്നേഹാദര പൂർവ്വം ട്രോഫികൾ നൽകി ആദരവ് നൽകി. കുന്നോത്ത്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജിത്ത് .സി.ബി ഉദ്ഘാടനം ചെയ്തു .കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

## Article Content

ഇക്കഴിഞ്ഞ ഉപജില്ല മേളകളിലും, കായിക മത്സര ഇനങ്ങളിലും പ്രതിഭ തെളിയിച്ച വിദ്യാലയ പ്രതിഭകളെ സ്നേഹാദര പൂർവ്വം ട്രോഫികൾ നൽകി ആദരവ് നൽകി. കുന്നോത്ത്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജിത്ത് .സി.ബി ഉദ്ഘാടനം ചെയ്തു .കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

തുടർന്ന് സംരക്ഷിത ബാല്യം എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി തൃപ്പങ്ങോട്ടൂർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കോളോറ മുഖ്യ ഭാഷണം നടത്തി.പി.ടി.എ പ്രസിഡൻ്റ് ഗിജേഷ്.കെ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി.കെ.അജിത, കെ മുകുന്ദൻ മാസ്റ്റർ, വി.പി റോഷിത്ത്, വി.വി ഭവ്യ, കെ.റൂബി, കെ.സുവീൺ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325713/centralputhur-lp-honors-talents)