---
title: "മെഡിക്കൽ കോളേജുകളിലേക്ക്  ഇന്ന് പോകണ്ട ;  ഡോക്ടർമാർ പണിമുടക്കിലാണ്"
english_title: "Don't go to medical colleges today; doctors are on strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325699/dont-go-to-medical-colleges-today-doctors-are-on-strike"
published_at: "2025-11-13T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69156473b37ac_Untitled-1_copy.jpg"
keywords: []
---

# മെഡിക്കൽ കോളേജുകളിലേക്ക്  ഇന്ന് പോകണ്ട ;  ഡോക്ടർമാർ പണിമുടക്കിലാണ്

> **Lead Summary:** ശമ്പള പരിഷ്കരണ കുടിശ്ശികയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജു കളിലെ ഡോക്ടർമാർ ഇന്ന് സമ്പൂർണ പണിമുടക്കിൽ. അത്യാവശ്യ സേവനങ്ങൾ അല്ലാതെയുള്ള എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

## Article Content

ശമ്പള പരിഷ്കരണ കുടിശ്ശികയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജു കളിലെ ഡോക്ടർമാർ ഇന്ന് സമ്പൂർണ പണിമുടക്കിൽ. അത്യാവശ്യ സേവനങ്ങൾ അല്ലാതെയുള്ള എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

ഒപി സേവനങ്ങൾ, അടിയ ന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർഥികളുടെ ക്ലാസുകൾ എന്നിവയും ബഹിഷ്കരിക്കും. അതേസമയം കിടത്തിച്ചികി ത്സ, കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, അടിയന്തര ശസ്ത്ര ക്രിയകൾ, പോസ്റ്റുമോർട്ടം പരിശോധനകൾ തുടങ്ങിയവയ്ക്ക് തടസ്സമുണ്ടാകില്ല.

മന്ത്രി വീണാ ജോർജുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരു ന്നെങ്കിലും കൃത്യമായ ഉറപ്പ് ലഭിച്ചില്ലെന്നും ധനമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ലഭിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325699/dont-go-to-medical-colleges-today-doctors-are-on-strike)