---
title: "കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പന്ന്യന്നൂർ ഡിവിഷനിൽ നിന്നും  പി.പ്രസന്നയും, കതിരൂരിൽ നിന്നും എ.കെ ശോഭ, പാട്യത്തു നിന്നും ടി. ഷബ്നയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ"
english_title: "P. Prasanna from Pannyannur division, A. K. Shobha from Kathiroor, and T. Shabna from Patiyat are the LDF candidates for the Kannur district panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325658/p-prasanna-from-pannyannur-division-a-k-shobha-from-kathiroor-and-t-shabna-from-patiyat-are-the-ldf-candidates-for-the-kannur-district-panchayat"
published_at: "2025-11-12T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914a56090d12_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പന്ന്യന്നൂർ ഡിവിഷനിൽ നിന്നും  പി.പ്രസന്നയും, കതിരൂരിൽ നിന്നും എ.കെ ശോഭ, പാട്യത്തു നിന്നും ടി. ഷബ്നയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ

> **Lead Summary:** പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത്തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 25 ഡിവിഷനുകളിൽ സിപിഎം 16 സീറ്റുകളിലും സിപിഐ മൂന്നു സീറ്റുകളിലും മത്സരിക്കും.

## Article Content

പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത്തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 25 ഡിവിഷനുകളിൽ സിപിഎം 16 സീറ്റുകളിലും സിപിഐ മൂന്നു സീറ്റുകളിലും മത്സരിക്കും.

കേരള കോൺ ഗ്രസ്-എം, ജനതാദൾ (എസ്), ആർജെ ഡി, എൻസിപി, കോൺഗ്രസ്-എസ്, ഐഎൻഎൽ എന്നീ കക്ഷികൾ ഒരോ സീറ്റുകളിലുമാണ് മത്സരിക്കുക. കരിവെള്ളൂർ, മാതംമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴീക്കോട്, കല്യാശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ഡിവിഷനുകളിലാണ് സിപിഎം മത്സരിക്കുന്നത്. കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നിവിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.

കേരള കോൺഗ്രസ്-എം പടിയൂരിലും ജനതാദൾ-എസ് പയ്യാവൂരിലും ആർജെഡി കൊളവല്ലൂരിലും എൻസിപി കൊട്ടിയൂരും കോൺ ഗ്രസ്-എസ് നടുവിലിലും ഐഎൻഎൽ കൊളച്ചേരി ഡിവിഷനുകളിലുമായാണ് മത്സരിക്കുകയെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325658/p-prasanna-from-pannyannur-division-a-k-shobha-from-kathiroor-and-t-shabna-from-patiyat-are-the-ldf-candidates-for-the-kannur-district-panchayat)