---
title: "മൈസൂർ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ; പാനൂരിനഭിമാനമായി ദൃശ്യ"
english_title: "Doctorate from Mysore Central Food Technology Research Institute; Panur proud of Drishya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325567/doctorate-from-mysore-central-food-technology-research-institute-panur-proud-of-drishya"
published_at: "2025-11-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69142b938f546_Untitled-4_copy.jpg"
keywords: []
---

# മൈസൂർ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ; പാനൂരിനഭിമാനമായി ദൃശ്യ

> **Lead Summary:** പാനൂർ: മൈസൂർ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബയോളജിക്കൽ സയൻസിലാണ് പി.കെ. ദൃശ്യ ഡോക്ടറേറ്റ് നേടിയത്.പാനൂർ കൈവേലിക്കലിലെ പാലക്കണ്ടി രവീന്ദ്രന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് ഖത്തറിൽ എൻജിനീയറായ താനക്കോട്ടൂരിലെ കല്ലുമ്പുറത്ത് രനീഷ്.

## Article Content

പാനൂർ: മൈസൂർ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബയോളജിക്കൽ സയൻസിലാണ് പി.കെ. ദൃശ്യ ഡോക്ടറേറ്റ് നേടിയത്.പാനൂർ കൈവേലിക്കലിലെ പാലക്കണ്ടി രവീന്ദ്രന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് ഖത്തറിൽ എൻജിനീയറായ താനക്കോട്ടൂരിലെ കല്ലുമ്പുറത്ത് രനീഷ്.

കരിഞ്ചീരക വിത്തുകളിൽ നിന്ന് ജൈവ സജീവ സംയുക്തങ്ങൾ വേർതിരിക്കുന്നതും തയ്യാറാക്കുന്നതും അവയുടെ പ്രവർത്തന ഗുണങ്ങളും എന്ന പ്രബന്ധത്തിനാണ് പി എച്ച് ഡി ലഭിച്ചത്. അക്കാദമി ഓഫ് സയൻറിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ചിന് കീഴിലുള്ളതാണ് സിഎഫ് ടി ആർ ഐ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325567/doctorate-from-mysore-central-food-technology-research-institute-panur-proud-of-drishya)