---
title: "''റോഡും, വെളിച്ചവും ഔദാര്യമല്ല അവകാശമാണ്,  വോട്ട് ചോദിച്ചാരും ഇതുവഴി  വരണ്ട...!''; പാനൂരിൽ രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ ചോദ്യ ചിഹ്നമായി ബൈപ്പാസ് റോഡിലെ ഫ്ലക്സ്"
english_title: "panoor#bypassroad#political parties"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325549/roads-and-lights-are-not-a-privilege-they-are-a-right-anyone-asking-for-votes-should-not-go-through-this-flux-on-the-bypass-road-is-a-question-mark-for-political-parties-in-panur"
published_at: "2025-11-12T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914223e9f64f_Untitled-3_copy.jpg"
keywords: []
---

# ''റോഡും, വെളിച്ചവും ഔദാര്യമല്ല അവകാശമാണ്,  വോട്ട് ചോദിച്ചാരും ഇതുവഴി  വരണ്ട...!''; പാനൂരിൽ രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ ചോദ്യ ചിഹ്നമായി ബൈപ്പാസ് റോഡിലെ ഫ്ലക്സ്

> **Lead Summary:** റോഡ് തകർച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാനൂർ ടൗണിൽ നഗരസഭയിലെ പ്രധാന ബൈപ്പാസിൽ സ്ഥാപിച്ച ബോർഡ് ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണ്. നിരവധി ആളുകൾ താമസിക്കുന്ന ഈ ഭാഗത്താണ് 'വോട്ട് ചോദിച്ച് ഇതു വഴി ആരും വരേണ്ട ' എന്ന ബോർഡ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.

## Article Content

റോഡ് തകർച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാനൂർ ടൗണിൽ നഗരസഭയിലെ പ്രധാന ബൈപ്പാസിൽ സ്ഥാപിച്ച ബോർഡ് ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണ്. നിരവധി ആളുകൾ താമസിക്കുന്ന ഈ ഭാഗത്താണ് 'വോട്ട് ചോദിച്ച് ഇതു വഴി ആരും വരേണ്ട ' എന്ന ബോർഡ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.

പുത്തൂർ ഭാഗത്തുനിന്ന് പാനൂരിലേക്ക് വരുന്ന ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കെ.പി.എ. റഹിം മാസ്റ്റർ മാസ്റ്റർ ബൈപ്പാസ് റോഡിലൂടെയാ ണ് ബസ്സ്റ്റാൻഡിലെത്തുക. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായതാണ് പ്രദേശവാസികളെ ഇങ്ങനെയൊ രു ബോർഡ് വെക്കാൻ പ്രേരിപ്പിച്ചത്. പാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാണ് ഈ ബൈപാസ് റോഡ്. റോഡിന്റെ ചില ഭാഗങ്ങൾ പലപ്പോഴും തകർ ന്ന നിലയിലായിരിക്കും.

ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗം നേരത്തെ കൊരുപ്പ് കട്ട പതിച്ചിരുന്നു. മഴ കനത്തതോടെ ബാക്കിഭാഗം തകർന്ന നിലയിലായി. ഇതിലെ കുറച്ചുഭാഗം ഏതാനും ദിവസം മുൻപ് വിണ്ടും കട്ടകൾ പതിച്ചു. പതിക്കാൻ ബാക്കിയുള്ള ഭാഗം ഇപ്പോഴും തകർന്നനിലയിലാണ്. പുത്തൂർ റോഡിൽ നിന്ന് ബൈപാസ് തുടങ്ങുന്നിടത്താണ് ഇങ്ങനെയൊരു ബോർഡ് വെച്ചത്. റോഡിൻ്റെ അവസ്ഥ കണ്ട് സഹിക്കാനാകാതെയാണ് ഇത്തരമൊരു ബോർഡ്‌ വച്ചതെന്നാണ് പരിസരവാസികൾ പറയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ബോർഡ് ചർച്ചയാകും.പാനൂരിൽ മാത്രമല്ല പല തദ്ദേശ സ്ഥാപനങ്ങളിലും റോഡ് തകർച്ച മുഖ്യവിഷയമാണ്. പലയിടത്തും പൊതുജനങ്ങൾ രോഷം വോട്ടു തേടിയെത്തുന്നവരെ അറിയിക്കുന്നുമുണ്ട്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325549/roads-and-lights-are-not-a-privilege-they-are-a-right-anyone-asking-for-votes-should-not-go-through-this-flux-on-the-bypass-road-is-a-question-mark-for-political-parties-in-panur)