---
title: "റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും ;  ഓട്ടോറിക്ഷയിൽ ഇടിച്ച കാറുടമ  ഒളിവിൽ തന്നെ"
english_title: "Rosamma Ulahannan will now live off five people; the owner of the car that hit the autorickshaw is still absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325544/rosamma-ulahannan-will-now-live-off-five-people-the-owner-of-the-car-that-hit-the-autorickshaw-is-still-absconding"
published_at: "2025-11-12T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691416ff24c3a_Untitled-1_copy.jpg"
keywords: []
---

# റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും ;  ഓട്ടോറിക്ഷയിൽ ഇടിച്ച കാറുടമ  ഒളിവിൽ തന്നെ

> **Lead Summary:** കോട്ടയം പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു.

## Article Content

കോട്ടയം പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു.

നവംബർ അഞ്ചിന് ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോഴാണ് കാറിടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം കാർ നിർത്താതെ പോയി. പിന്നീട് കാർ ഉടമയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325544/rosamma-ulahannan-will-now-live-off-five-people-the-owner-of-the-car-that-hit-the-autorickshaw-is-still-absconding)