---
title: "തലശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ലഹരി മാഫിയയെന്ന് പൊലീസ്"
english_title: "CPM workers hacked to death in Thalassery; Police say drug mafia behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325528/cpm-workers-hacked-to-death-in-thalassery-police-say-drug-mafia-behind-it"
published_at: "2025-11-12T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913f7dd0d610_download_(3).jfif"
keywords: []
---

# തലശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ലഹരി മാഫിയയെന്ന് പൊലീസ്

> **Lead Summary:** തലശേരി: തലശേരിക്കടുത്ത് കൊളശ്ശേരി മൂർക്കോത്ത് മുക്ക് വയലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ലഹരിമാഫിയയുടെ അക്രമത്തിലാണ് പരിക്ക്.അതുൽ, യദുകൃഷ്ണ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

## Article Content

തലശേരി: തലശേരിക്കടുത്ത് കൊളശ്ശേരി മൂർക്കോത്ത് മുക്ക് വയലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ലഹരിമാഫിയയുടെ അക്രമത്തിലാണ് പരിക്ക്.അതുൽ, യദുകൃഷ്ണ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അതുൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഇയാൾക്കൊപ്പം പരിക്കേറ്റ യദു കൃഷ്ണയും ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ ഉൾപ്പെട്ട ഷിൻ്റോ, സോനു എന്നിവരടക്കം 2 പ്രതികളെ അറസ്റ്റ് ചെയ്തതായും, കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാവാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325528/cpm-workers-hacked-to-death-in-thalassery-police-say-drug-mafia-behind-it)