---
title: "വനം വകുപ്പിൻ്റെ  പരിശോധനകൾ  സ്ഥിരീകരിച്ചു ; പാനൂരിനടുത്ത് മൊകേരിയിൽ  കെ.എസ്.ഇ.ബി ജീവനക്കാർ കണ്ടത് കാട്ടുപൂച്ചയെ"
english_title: "Forest Department inspections confirmed; KSEB employees spotted a wild cat in Mokeri near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325522/forest-department-inspections-confirmed-kseb-employees-spotted-a-wild-cat-in-mokeri-near-panur"
published_at: "2025-11-12T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913f148447ae_Untitled-1_copy.jpg"
keywords: []
---

# വനം വകുപ്പിൻ്റെ  പരിശോധനകൾ  സ്ഥിരീകരിച്ചു ; പാനൂരിനടുത്ത് മൊകേരിയിൽ  കെ.എസ്.ഇ.ബി ജീവനക്കാർ കണ്ടത് കാട്ടുപൂച്ചയെ

> **Lead Summary:** മൊകേരി കടേപ്രത്ത് പുലിയെ കണ്ടതായ പ്രശ്നത്തിൽ ആശങ്കയൊഴിഞ്ഞു. മണ്ണിൽ പതിഞ്ഞ കാല്പാദമടക്കമുള്ള പരിശോധന കഴിഞ്ഞതോടെയാണ് കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉറപ്പിച്ചത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാ ഭവന് പിറക് വശത്തെ കുറ്റിക്കാട്ടിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.ഇലക്ട്രിക് ലൈൻ ഭാഗത്ത് പടർന്ന് നിൽക്കുന്ന മര ചില്ലകൾ നീക്കം ചെയ്യാനെത്തിയ കെ.എസ്.ഇ.ബി ജീവക്കാരാണ് പുലിയെ കണ്ടത്.

## Article Content

മൊകേരി കടേപ്രത്ത് പുലിയെ കണ്ടതായ പ്രശ്നത്തിൽ ആശങ്കയൊഴിഞ്ഞു. മണ്ണിൽ പതിഞ്ഞ കാല്പാദമടക്കമുള്ള പരിശോധന കഴിഞ്ഞതോടെയാണ് കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉറപ്പിച്ചത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാ ഭവന് പിറക് വശത്തെ കുറ്റിക്കാട്ടിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.ഇലക്ട്രിക് ലൈൻ ഭാഗത്ത് പടർന്ന് നിൽക്കുന്ന മര ചില്ലകൾ നീക്കം ചെയ്യാനെത്തിയ കെ.എസ്.ഇ.ബി ജീവക്കാരാണ് പുലിയെ കണ്ടത്.

ഭയന്നോടിയ ഇവർ നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ഉച്ചയോടെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നെങ്കിലും പുലി സാന്നിധ്യം തള്ളിയിരുന്നില്ല. എന്നാൽ വിശദമായ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് ഉറപ്പിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325522/forest-department-inspections-confirmed-kseb-employees-spotted-a-wild-cat-in-mokeri-near-panur)