---
title: "മാഹി മദ്യവുമായി ഇരിങ്ങലിൽ  ഒരാൾ  എക്സൈസ് പിടിയിൽ ; 7 ലിറ്ററിലധികം മദ്യം പിടികൂടി"
english_title: "Excise officer arrested in Iringal with Mahe liquor; More than 7 liters of liquor seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325451/excise-officer-arrested-in-iringal-with-mahe-liquor-more-than-7-liters-of-liquor-seized"
published_at: "2025-11-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913071cebe99_download_(4).jfif"
keywords: []
---

# മാഹി മദ്യവുമായി ഇരിങ്ങലിൽ  ഒരാൾ  എക്സൈസ് പിടിയിൽ ; 7 ലിറ്ററിലധികം മദ്യം പിടികൂടി

> **Lead Summary:** മാഹി:ഇരിങ്ങൽ കൊളാവിപ്പാലത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിലായി. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസ് ആണ് പിടിയിലായത്.

## Article Content

മാഹി:ഇരിങ്ങൽ കൊളാവിപ്പാലത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിലായി. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസ് ആണ് പിടിയിലായത്.

കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊളാവിപ്പാലത്ത് റെയ്ക്ക് നടത്തിയതും റിയാസിനെ പിടികൂടിയതും.

റെയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ രാകേഷ് ബാബു, അനീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325451/excise-officer-arrested-in-iringal-with-mahe-liquor-more-than-7-liters-of-liquor-seized)