---
title: "സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ  ടേബിൾ ടെന്നീസിൽ  മിന്നും വിജയം ; വി.പി.ആർ  അക്കാദമിയിലെ കുട്ടികളെ അനുമോദിച്ചു"
english_title: "Brilliant victory in table tennis at the State School Olympics; VPR Academy children congratulated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325424/brilliant-victory-in-table-tennis-at-the-state-school-olympics-vpr-academy-children-congratulated"
published_at: "2025-11-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912eb0833e9e_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ  ടേബിൾ ടെന്നീസിൽ  മിന്നും വിജയം ; വി.പി.ആർ  അക്കാദമിയിലെ കുട്ടികളെ അനുമോദിച്ചു

> **Lead Summary:** സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ തിളങ്ങുന്ന ജയം നേടിയ വി.പി.ആർ. ടേബിൾ ടെന്നീസ് അക്കാദമിയിലെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ തിളങ്ങുന്ന ജയം നേടിയ വി.പി.ആർ. ടേബിൾ ടെന്നീസ് അക്കാദമിയിലെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

2019-ൽ സിറ്റി പോലീസ് കമ്മിഷണറായിരുന്ന ഇളങ്കോ ഉദ്ഘാടനം ചെയ്ത അക്കാദമിയിൽ നിന്ന് ഇതുവരെ മൂന്ന് പേർ ദേശീയ സ്കൂൾ ഗെയിംസിലും 11 പേർ സംസ്ഥാന സ്കൂൾ ഗെയിംസിലും നാലുപേർ കണ്ണൂർ സർവകലാശാല മത്സരത്തിലും പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. വിജയികളായവരെ പങ്കെടുപ്പിച്ച് ഗ്രാമം ചുറ്റി വിജയപരേഡ് നടത്തി.

ക്ലബ് പ്രസിഡൻറ് അജീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി ഷബിൻ, ലൈബ്രറി സെക്രട്ടറി ഷമുന, പ്രസിഡന്റ് എ.അഭിമന്യു, രാജേഷ് നടുക്കണ്ടി എന്നിവർ സംസാരിച്ചു. മൊയ്തുപാലം, െതറിമ്മൽ കടപ്പുറം, ദീപ്തി വായനശാല, സംസ്കാരവായനശാല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. തുടർന്ന് സംസ്കാരവായനശാല പരിസരത്ത് സ്വീകരണം നൽകി.

കൂടക്കടവ് റെയിൽവേ മേൽപ്പാലത്തിന് സമീപം നടന്ന സമാപനം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ.അഭിമന്യു, ഡി.കെ.മനോജ്, രാജേഷ്, ലിയാ ഗാത്ര എന്നിവർ സംസാരിച്ചു. എൻ.സത്യൻ സമ്മാനവും കെ.ഷബിൻ കാഷ് അവാർഡും നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325424/brilliant-victory-in-table-tennis-at-the-state-school-olympics-vpr-academy-children-congratulated)