---
title: "കൂത്ത്പറമ്പിൽ വെളിച്ചെണ്ണ വാങ്ങാനെത്തിയ ആൾ മേശവലിപ്പിൽ നിന്നും  45,000 രൂപ കവർന്നു"
english_title: "A man who came to buy coconut oil in Koothparampur stole Rs. 45,000 from a table cashier."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325382/a-man-who-came-to-buy-coconut-oil-in-koothparampur-stole-rs-45000-from-a-table-cashier"
published_at: "2025-11-11T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c1412e02a_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ വെളിച്ചെണ്ണ വാങ്ങാനെത്തിയ ആൾ മേശവലിപ്പിൽ നിന്നും  45,000 രൂപ കവർന്നു

> **Lead Summary:** വെളിച്ചെണ്ണ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ആൾ മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ച 45,000 രൂപ കവർന്നു. തിങ്കളാഴ്ച ഉച്ചക്ക് 3.30-ന് കൂത്തുപറമ്പ് ടൗണിലെ കൃഷ്ണ കോക്കനട്ട് ഓയിൽ കടയിലായിരുന്നു മോഷണം.കടയിലെത്തിയ മോഷ്ടാവ് 10 ലിറ്റർ വെളിച്ചെണ്ണയ്ക്ക് ആവശ്യപ്പെട്ടു.

## Article Content

വെളിച്ചെണ്ണ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ആൾ മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ച 45,000 രൂപ കവർന്നു. തിങ്കളാഴ്ച ഉച്ചക്ക് 3.30-ന് കൂത്തുപറമ്പ് ടൗണിലെ കൃഷ്ണ കോക്കനട്ട് ഓയിൽ കടയിലായിരുന്നു മോഷണം.കടയിലെത്തിയ മോഷ്ടാവ് 10 ലിറ്റർ വെളിച്ചെണ്ണയ്ക്ക് ആവശ്യപ്പെട്ടു.

വെളിച്ചെണ്ണ കൊണ്ടുപോകാനുള്ള കന്നാസ് വാങ്ങുന്നതിന് വേണ്ടി ജീവനക്കാരൻ അടുത്തുള്ള കടയിൽ പോയ സമയം മേശവലിപ്പിലെ ബാഗിൽ ഉണ്ടായിരുന്ന പണമെടുത്ത് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325382/a-man-who-came-to-buy-coconut-oil-in-koothparampur-stole-rs-45000-from-a-table-cashier)