---
title: "വീടില്ലാത്ത 138 ൽ 104 പേർക്കും 'ലൈഫ്' ;  തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്  അഭിമാന നേട്ടം "
english_title: "104 out of 138 homeless people get 'life'; A proud achievement for Triprangotoor Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325217/104-out-of-138-homeless-people-get-life-a-proud-achievement-for-triprangotoor-panchayat"
published_at: "2025-11-10T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69117b17e6a55_Untitled-6_copy.jpg"
keywords: []
---

# വീടില്ലാത്ത 138 ൽ 104 പേർക്കും 'ലൈഫ്' ;  തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്  അഭിമാന നേട്ടം 

> **Lead Summary:** panoor : ലൈഫ് ഭവന പദ്ധതി ഗുണഭോക്ത് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ പേർക്കും വീട് നൽകിയതിന്റെ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ നിർവ്വഹിച്ചു.

## Article Content

panoor : ലൈഫ് ഭവന പദ്ധതി ഗുണഭോക്ത് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ പേർക്കും വീട് നൽകിയതിന്റെ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ നിർവ്വഹിച്ചു.

ലിസ്റ്റിൽ ഉൾപ്പെട്ട 138 ഗുണഭോക്താക്കളിൽ 104 പേർ വീട് പണി പൂർത്തീകരിക്കുകയും 34 പേർ വീട് പണി ആരംഭിക്കുകയും ചെയ്തത് പഞ്ചായത്ത് ഭരണ സമിതിക്ക് അഭിമാന നേട്ടമാണ്.

എസ്.ടി കുടുംബത്തിൽ പെട്ട 10 പേർക്കും , എസ്.സി കുടുംബത്തിൽ പെട്ട 10 പേർക്കും , അതി ദരിദ്രരിൽ പെട്ട 10 പേർക്കും വീട് നൽകാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഭവന പദ്ധതിക്ക് വേണ്ടി 5 കോടി 36 ലക്ഷം രൂപ പഞ്ചായത്ത് ചിലവാക്കിയിട്ടുണ്ട്. അതിൽ ഒരു കോടി രൂപ ബ്ലോക്ക്, ജില്ലാ , സംസ്ഥാന വിഹിതമായി പഞ്ചായത്തിന് ലഭിച്ചതാണ്. 4 കോടി 36 ലക്ഷം രൂപ ഹഡ്കോ വാഴ്പ ഉൾപ്പെടെ പഞ്ചായത്ത് വിഹിതമാണ്. പഞ്ചായത്ത് സി.എച് കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡമായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് കൊള്ളുമ്മൽ ബാലൻ അദ്ധ്യക്ഷനായി . വി ഇ ഒ സമീർ കെ.കെ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീമ ചാമാളി, കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, ഷമീന കുഞ്ഞിപ്പറമ്പത്ത് ഭരണ സമിതി അംഗങ്ങളായ ടി.കെ ശങ്കരൻ മാസ്റ്റർ, വി.പി. സുരേന്ദ്രൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ് സ്വാഗതവും ഹാജറാ യൂസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325217/104-out-of-138-homeless-people-get-life-a-proud-achievement-for-triprangotoor-panchayat)