---
title: "ചെറുവാഞ്ചേരി പാനൂർ റോഡിൽ പകൽ സമയത്തും കാട്ടുപോത്തുകൾ ; ജനം ഭീതിയിൽ"
english_title: "Wild buffaloes on Cheruvancherry-Panoor road during the day; people are scared"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325197/wild-buffaloes-on-cheruvancherry-panoor-road-during-the-day-people-are-scared"
published_at: "2025-11-10T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69116e038f920_Untitled-1_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി പാനൂർ റോഡിൽ പകൽ സമയത്തും കാട്ടുപോത്തുകൾ ; ജനം ഭീതിയിൽ

> **Lead Summary:** പാനൂർ: ചെറുവാഞ്ചേരി കണ്ണവം വന മേഖലയുടെ സമീപപ്രദേശമായ ചെറുവാഞ്ചേരിയിൽ പകൽ സമയത്തും കാട്ടുപോത്തുകൾ ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി പാനൂർ റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ പറമ്പിലാണ് കാട്ടുപോത്തുകളെ കണ്ടത്. രണ്ട് കാട്ടുപോത്തുകൾ പറമ്പിലൂടെ കൂട്ടംതെറ്റി സഞ്ചരിക്കുകയാണ്.

## Article Content

പാനൂർ: ചെറുവാഞ്ചേരി കണ്ണവം വന മേഖലയുടെ സമീപപ്രദേശമായ ചെറുവാഞ്ചേരിയിൽ പകൽ സമയത്തും കാട്ടുപോത്തുകൾ ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി പാനൂർ റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ പറമ്പിലാണ് കാട്ടുപോത്തുകളെ കണ്ടത്. രണ്ട് കാട്ടുപോത്തുകൾ പറമ്പിലൂടെ കൂട്ടംതെറ്റി സഞ്ചരിക്കുകയാണ്.

ജനവാസം കുറഞ്ഞ വനമേഖലയായ മുണ്ടയോട് കടവ് ഉന്നതി പ്രദേശത്ത് കൂടെ സർക്കാർ ഫോറസ്റ്റ് നഴ്‌സറി ഉൾപ്പെടുന്ന കല്ലുവളപ്പ് വഴി ചെറുവാഞ്ചേരിയിൽ എത്തിയതാണെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുൻപ് മുണ്ടയോട് റോഡിൽ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ ബസിന് മുന്നിൽ കാട്ടുപോത്തുകൾ എത്തിയിരുന്നു.

പൂവത്തൂർ, വെങ്ങളം ഭാഗ ത്ത് പുലർച്ചെസമയങ്ങളിൽ കൃഷിയിടങ്ങളിൽ ഇവയെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണവം വെളുമ്പത്ത് റോഡിൽ കൂടി സഞ്ചരിച്ച കാട്ടുപോത്തു കൾ യാത്രക്കാർക്ക് ഭീഷണിയായിരുന്നു.

നിരീക്ഷണത്തിനായി വനപാല കരെ നിയമിക്കുകയോ, മറ്റു സുരക്ഷാസംവിധാനങ്ങൾ നങ്ങൾ ഏർപ്പെടു ത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325197/wild-buffaloes-on-cheruvancherry-panoor-road-during-the-day-people-are-scared)