---
title: "ജില്ലാ പഞ്ചായത്തിലേക്ക്  കൊളവല്ലൂർ ഡിവിഷനിൽ നിന്നും  സി കെ മുഹമ്മദലി യു ഡി എഫ് സ്ഥാനാർത്ഥിയായേക്കും"
english_title: "CK Muhammadali may be UDF candidate for district panchayat from Kolavallur division"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325047/ck-muhammadali-may-be-udf-candidate-for-district-panchayat-from-kolavallur-division"
published_at: "2025-11-08T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f672d27bc8_Untitled-2_copy.jpg"
keywords: []
---

# ജില്ലാ പഞ്ചായത്തിലേക്ക്  കൊളവല്ലൂർ ഡിവിഷനിൽ നിന്നും  സി കെ മുഹമ്മദലി യു ഡി എഫ് സ്ഥാനാർത്ഥിയായേക്കും

> **Lead Summary:** പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മത്സരിചേക്കുമെന്ന് സൂചന. യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ കൊളവല്ലൂർ ഡിവിഷൻ ലീഗിന് നൽകാൻ ധാരണയായതോടെയാണ് സി കെ മുഹമ്മദലിയെ കളത്തിൽ ഇറക്കാൻ ലീഗ് ശ്രമം തുടങ്ങിയത്.നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയ മുഹമ്മദലി മികച്ച പ്രഭാഷകനും, സംഘാടകനുമാണ്.

## Article Content

പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മത്സരിചേക്കുമെന്ന് സൂചന. യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ കൊളവല്ലൂർ ഡിവിഷൻ ലീഗിന് നൽകാൻ ധാരണയായതോടെയാണ് സി കെ മുഹമ്മദലിയെ കളത്തിൽ ഇറക്കാൻ ലീഗ് ശ്രമം തുടങ്ങിയത്.നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയ മുഹമ്മദലി മികച്ച പ്രഭാഷകനും, സംഘാടകനുമാണ്.

ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടത് കണ്ണൂർ ജില്ലാ ലീഗ് കമ്മിറ്റിയാണ്.എന്നാൽ അതാത് നിയോജക മണ്ഡലം കമ്മിറ്റികൾക്ക് ശുപാർശ സമർപ്പിക്കാം.കൂത്തുപറമ്പ നിയോജക മണ്ഡലം സി കെ മുഹമ്മദലിയുടെ പേര് നിർദേശിച്ചതായാണ് വിവരം.

ഡിവിഷൻ പരിധിയിൽ വരുന്ന തൃപ്പങ്ങോട്ടൂർ, മൊകേരി, കുന്നോത്ത്‌ പറമ്പ പഞ്ചായത്ത്‌ ലീഗ് കമ്മിറ്റികൾക്കും സി കെ മുഹമ്മദലിയെ സ്ഥാനാർഥി ആക്കുന്നതിനോട് പരിപൂർണ്ണ യോജിപ്പാണ് എന്നാണ് ലഭ്യമാവുന്ന വിവരം.

പുതിയ വാർഡ് വിഭജനത്തോടെ കൊളവല്ലൂർ ഡിവിഷനിൽ ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325047/ck-muhammadali-may-be-udf-candidate-for-district-panchayat-from-kolavallur-division)