---
title: "എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേല്‍ക്കര്‍"
english_title: "SIR online submission starts today; Draft voter list to be published on December 9, says Chief Election Commissioner Ratan Khelkar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325003/sir-online-submission-starts-today-draft-voter-list-to-be-published-on-december-9-says-chief-election-commissioner-ratan-khelkar"
published_at: "2025-11-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f181dd73e3_Untitled-10_copy.jpg"
keywords: []
---

# എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേല്‍ക്കര്‍

> **Lead Summary:** കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

## Article Content

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

36 ലക്ഷത്തോളം എന്യുമറേഷൻ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകൾ പൂരിപ്പിച്ച് തിരികെ നൽകിയെന്നും 13% ത്തോളം എന്യുമറേഷൻ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഈ മാസം തന്നെ എല്ലാവർക്ക് ഫോം നൽകാൻ ശ്രമിക്കും. നവംബർ 25 ആണ് എല്ലാ ജില്ലാ കലക്ടർമാർക്കും നൽകിയിരിക്കുന്ന സമയം. ഇന്ന് മുതൽ ഓൺലൈൻ വഴിയുള്ള സബ്മിഷനും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325003/sir-online-submission-starts-today-draft-voter-list-to-be-published-on-december-9-says-chief-election-commissioner-ratan-khelkar)