---
title: "ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ; ജസ്ന സലീമിനെതിരെ കേസ്"
english_title: "Reels shooting in Guruvayur again in violation of High Court order; Case filed against Jasna Salim"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325001/reels-shooting-in-guruvayur-again-in-violation-of-high-court-order-case-filed-against-jasna-salim"
published_at: "2025-11-08T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f170ea2894_Untitled-9_copy.jpg"
keywords: []
---

# ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ; ജസ്ന സലീമിനെതിരെ കേസ്

> **Lead Summary:** ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്.

## Article Content

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്.

നേരത്തെ ഇവർ റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325001/reels-shooting-in-guruvayur-again-in-violation-of-high-court-order-case-filed-against-jasna-salim)