---
title: "തണലിനൊരു തണൽ പദ്ധതി; കടവത്തൂർ പി കെ എമ്മിലെ വിദ്യാർത്ഥികൾ എടച്ചേരി തണൽ സന്ദർശിച്ചു"
english_title: "A shade for a shade project; Students of Kadavathur PKM visited Edachery shade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324985/a-shade-for-a-shade-project-students-of-kadavathur-pkm-visited-edachery-shade"
published_at: "2025-11-08T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f0a24890fa_Untitled-6_copy.jpg"
keywords: []
---

# തണലിനൊരു തണൽ പദ്ധതി; കടവത്തൂർ പി കെ എമ്മിലെ വിദ്യാർത്ഥികൾ എടച്ചേരി തണൽ സന്ദർശിച്ചു

> **Lead Summary:** കടവത്തൂർ : കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂൾ ജെ ആർ സി, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തണലിനൊരു തണൽ പദ്ധതിയുടെ ഭാഗമായി എടച്ചേരി തണൽ വീട് സന്ദർശിച്ചു.

## Article Content

കടവത്തൂർ : കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂൾ ജെ ആർ സി, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തണലിനൊരു തണൽ പദ്ധതിയുടെ ഭാഗമായി എടച്ചേരി തണൽ വീട് സന്ദർശിച്ചു.

തണൽ അന്തേവാസികൾക്ക് വേണ്ടി വിദ്യാർത്ഥികൾ സ്വരൂപ്പിച്ച തുക തണൽ അസിസ്റ്റന്റ് മാനേജർ അരുണിന് ജെ ആർ സി, സ്കൗട്ട് & ഗൈഡ് ലീഡേഴ്‌സ് കൈമാറി.

പരിപാടിയിൽ സ്കൗട്ട് & ഗൈഡ് മാസ്റ്റർമാരായ എ കെ നിഷാദ്, സി കെ ലിനിഷ, ജെ ആർ സി കൗൺസിലർമാരായ പി ഷഹനാസ്, സി എച്ച് അസ്ഹർ, സാദ് ടി, സഫീന കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324985/a-shade-for-a-shade-project-students-of-kadavathur-pkm-visited-edachery-shade)