---
title: "പൊയിലൂരുകാരുടെ  'മത്തത്ത്' ഇനി ഓർമ്മ ; അപ്രതീക്ഷിത വേർപാട്  മുസ്ലിം ലീഗിനും  തീരാനഷ്ടം"
english_title: "Poilur people's 'Matthath' is now a memory; The unexpected departure is also a great loss for the Muslim League"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324904/poilur-peoples-matthath-is-now-a-memory-the-unexpected-departure-is-also-a-great-loss-for-the-muslim-league"
published_at: "2025-11-08T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ecb25a7646_Untitled-2_copy.jpg"
keywords: []
---

# പൊയിലൂരുകാരുടെ  'മത്തത്ത്' ഇനി ഓർമ്മ ; അപ്രതീക്ഷിത വേർപാട്  മുസ്ലിം ലീഗിനും  തീരാനഷ്ടം

> **Lead Summary:** പൊയിലൂർ: പൊയിലൂർ സ്വദേശിയും,സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത മേഖലകളിൽ

## Article Content

പൊയിലൂർ: പൊയിലൂർ സ്വദേശിയും,സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത മേഖലകളിൽ

സജീവ സാന്നിധ്യവുമായിരുന്ന പൊയിലൂരിലെ മത്തത് അബ്ബാസ് ഹാജി അന്തരിച്ചു.ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്,

മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലർ,കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്,മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,

മുൻ മഹല്ല് കമ്മിറ്റി സെക്രട്ടറി,താനക്കോട്ടൂർ യു.പി. സ്കൂൾ മാനേജർ,അക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ പ്രസിഡന്റ്,

ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ പൊയിലൂർ ട്രഷറർ,അബു മാഥർ പ്ലസ് ഹൈപ്പർമാർക്കറ്റ്, ഹൈലാൻഡ് ഹൈപ്പർമാർക്കറ്റ്സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം തനത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ജനസേവനവും, സഹായ മനോഭാവവും കൈമുതലാക്കിയ മത്തത്ത് ലാളിത്യപൂർണ്ണമായ രാഷ്ട്രീയ ജീവിതം കൊണ്ടും ഏവർക്കും പ്രീയങ്കരനായിരുന്നു. ആകസ്മിക വേർപാട് പൊയിലൂരിന് മാത്രമല്ല, പരിസര പ്രദേശങ്ങൾക്കും തീരാ നഷ്ടമാണ്.

അഹമ്മദ് ഹാജി -

അയിശു ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.

മക്കൾ: അഫ്സൽ, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ

മരുമക്കൾ: നബീറ, സബിത, ഷാന, ഷംന ഷെറിൻ, സിതാര മെഹ്ജബിൻ, സമീർ

സഹോദരങ്ങൾ: യൂസഫ്, ആമി, പാത്തൂട്ടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324904/poilur-peoples-matthath-is-now-a-memory-the-unexpected-departure-is-also-a-great-loss-for-the-muslim-league)