---
title: "മകനൊപ്പം യാത്ര ചെയ്യവേ അപകടം ;  ബൈക്കിലെ ചക്രത്തിനിടയിൽ സാരി  കുരുങ്ങി വീണ്  വീട്ടമ്മ മരിച്ചു"
english_title: "Accident while traveling with son; Housewife dies after her saree gets caught between the wheels of the bike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324827/accident-while-traveling-with-son-housewife-dies-after-her-saree-gets-caught-between-the-wheels-of-the-bike"
published_at: "2025-11-07T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dc5d474f00_08cf6d0a-6a18-459a-9602-938a3fe13222.jfif"
keywords: []
---

# മകനൊപ്പം യാത്ര ചെയ്യവേ അപകടം ;  ബൈക്കിലെ ചക്രത്തിനിടയിൽ സാരി  കുരുങ്ങി വീണ്  വീട്ടമ്മ മരിച്ചു

> **Lead Summary:** നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.

## Article Content

നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.

മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലംബൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324827/accident-while-traveling-with-son-housewife-dies-after-her-saree-gets-caught-between-the-wheels-of-the-bike)