---
title: "കണ്ണൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച  യുവാക്കൾ മൂന്നോളം വാഹനങ്ങൾ തകർത്തു ;  വയോധിക മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "In Kannur, drunken youths smashed three vehicles; elderly woman dies, one injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324755/in-kannur-drunken-youths-smashed-three-vehicles-elderly-woman-dies-one-injured"
published_at: "2025-11-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d8c33846d1_download.jfif"
keywords: []
---

# കണ്ണൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച  യുവാക്കൾ മൂന്നോളം വാഹനങ്ങൾ തകർത്തു ;  വയോധിക മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ:പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

## Article Content

കണ്ണൂർ:പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് കാറിടിച്ചത് . ആശുപത്രിയിൽ കാണിച്ച് തിരിച്ചു ഒട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324755/in-kannur-drunken-youths-smashed-three-vehicles-elderly-woman-dies-one-injured)