---
title: "കൂട്ടുകാരിയോടൊപ്പം യാത്രചെയ്യവെ സ്‌കൂട്ടര്‍ മതിലിലിടിച്ച് അപകടം ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു"
english_title: "Class 10 student dies after scooter hits wall while riding with friend"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324701/class-10-student-dies-after-scooter-hits-wall-while-riding-with-friend"
published_at: "2025-11-06T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cca593d658_Untitled-4_copy.jpg"
keywords: []
---

# കൂട്ടുകാരിയോടൊപ്പം യാത്രചെയ്യവെ സ്‌കൂട്ടര്‍ മതിലിലിടിച്ച് അപകടം ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

> **Lead Summary:** കാസര്‍ഗോഡ് കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്.

## Article Content

കാസര്‍ഗോഡ് കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324701/class-10-student-dies-after-scooter-hits-wall-while-riding-with-friend)