---
title: "വനിതകൾക്ക് ഫിറ്റ്നസ് സെൻ്റർ, കുട്ടികൾക്ക് പാർക്ക് ; വികസന കുതിപ്പിൽ പന്ന്യന്നൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്  "
english_title: "Fitness center for women, park for children; Fifth ward of Pannyannur panchayat on a development spree"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324684/fitness-center-for-women-park-for-children-fifth-ward-of-pannyannur-panchayat-on-a-development-spree"
published_at: "2025-11-06T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cb1509d444_Untitled-3_copy.jpg"
keywords: []
---

# വനിതകൾക്ക് ഫിറ്റ്നസ് സെൻ്റർ, കുട്ടികൾക്ക് പാർക്ക് ; വികസന കുതിപ്പിൽ പന്ന്യന്നൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്  

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വനിതാ ഫിറ്റ്നസ് സെന്ററും, കുട്ടികൾക്കുള്ള പാർക്കും അഞ്ചാം വാർഡിൽ ശിശുമന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. ഫിറ്റ്നസ് സെൻ്റർ

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വനിതാ ഫിറ്റ്നസ് സെന്ററും, കുട്ടികൾക്കുള്ള പാർക്കും അഞ്ചാം വാർഡിൽ ശിശുമന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. ഫിറ്റ്നസ് സെൻ്റർ

കണ്ണൂർ ജില്ലാപഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്ററും, കുട്ടികൾക്കുള്ള പാർക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാലും ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്തും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും സംയുക്ത പദ്ധതിയായി ഏറ്റെടുത്ത് 6.10 ലക്ഷം രൂപ വിനിയോഗിച്ച പദ്ധതിയാണിത്. വാർഡംഗം കെ ബിജു അധ്യക്ഷനായി.

കെ കെ മോഹൻകുമാർ,

ഐസിഡിഎസ് സൂപ്പർവൈസർ എൻ. സരിത, CWF ബെൻസീറ, പി പ്രസന്ന എന്നിവർ സംസാരിച്ചു.

വാർഡ് അംഗം ബിജുവിനെ ശിശുമന്ദിരത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324684/fitness-center-for-women-park-for-children-fifth-ward-of-pannyannur-panchayat-on-a-development-spree)