---
title: "കണ്ണങ്കോട് ഇനി ഹരിതസമൃദ്ധി ; കാർഷികാവശ്യത്തിനായി പണിത പൊതുകിണർ ഉദ്ഘാടനം ചെയ്‌തു"
english_title: "Kannankode now green and prosperous; Public well built for agricultural purposes inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324646/kannankode-now-green-and-prosperous-public-well-built-for-agricultural-purposes-inaugurated"
published_at: "2025-11-06T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c6dcf4094b_Untitled-3_copy.jpg"
keywords: []
---

# കണ്ണങ്കോട് ഇനി ഹരിതസമൃദ്ധി ; കാർഷികാവശ്യത്തിനായി പണിത പൊതുകിണർ ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** പാനൂർ :കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കണ്ണങ്കോട് പച്ചക്കറി ക്ലസ്റ്ററിന് സ്വന്തമായി കിണർ നിർമ്മിച്ചു. കരിഞ്ഞപറമ്പത്ത് രാഘവൻ, ജാനു എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കാർഷിക ആവശ്യത്തിന് വേണ്ടി പൊതുകിണർ നിർമിച്ചത്. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ലത അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ :കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കണ്ണങ്കോട് പച്ചക്കറി ക്ലസ്റ്ററിന് സ്വന്തമായി കിണർ നിർമ്മിച്ചു. കരിഞ്ഞപറമ്പത്ത് രാഘവൻ, ജാനു എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കാർഷിക ആവശ്യത്തിന് വേണ്ടി പൊതുകിണർ നിർമിച്ചത്. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ലത അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ പി.വി അഷ്‌കർ അലി കണ്ണങ്കോട് പച്ചക്കറി ക്ലസ്റ്ററിൽ അഞ്ച് വർഷക്കാലം നടത്തിയ വികസന പദ്ധതികളെ കുറിച്ച് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് എൻ അനിൽകുമാർ, കുത്തുപറമ്പ് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേയ്സൺ ശാന്ത വിപി, ജനപ്രതിനിധികളായ ഫൈസൽ കൂലോത്ത് കരീജ നെക്കയിൽ ഫസീല കെ ജയേഷ് കെ സി,സുജല, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മുസ പിവി, ബാബു പി പി, സുരേന്ദ്രൻ കുന്നുമ്മൽ, സി കെ കുഞ്ഞിക്കണ്ണൻ, ടിപി വിജയൻ മാസ്റ്റർ, ജ്യോതി കോമത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324646/kannankode-now-green-and-prosperous-public-well-built-for-agricultural-purposes-inaugurated)