---
title: "വണ്ടിയുമായി ക്യാമ്പസിൽ വന്നതിന് തളിപ്പറമ്പ് സർ സയിദിൽ  ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം ;  രണ്ടുപേർക്കെതിരെ കേസ്"
english_title: "Senior students brutally beat up junior student at Sir Syed College, Taliparamba for bringing a cart to campus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324623/senior-students-brutally-beat-up-junior-student-at-sir-syed-college-taliparamba-for-bringing-a-cart-to-campus"
published_at: "2025-11-06T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c5cf1b9df9_download_(5).jfif"
keywords: []
---

# വണ്ടിയുമായി ക്യാമ്പസിൽ വന്നതിന് തളിപ്പറമ്പ് സർ സയിദിൽ  ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം ;  രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

## Article Content

തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസിന്റെ (18)പരാതിയിൽ ബാസില്‍, ഫഹീസ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

നവംബര്‍ മൂന്നിനായിരുന്നു സംഭവം.ബാസില്‍ ഫോണ്‍ വിളിച്ച് ഷാസിനെ ഒമാന്‍ ടര്‍ഫിന് സമീപം വിളിച്ചുവരുത്തി ഫഹീസിന്റെ ബൈക്കില്‍ കയറ്റി അയാളുടെ വീട്ടിലെത്തിച്ച് മുറിയിലിട്ട് വാതിലടച്ചശേഷം മൊബൈല്‍ ചാര്‍ജര്‍ കൊണ്ടും ബെല്‍റ്റ്‌കൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചതായാണ് പരാതി.കോളേജില്‍ വണ്ടിയെടുത്ത് വന്നതിന്റെ വിരോധത്തിന് മര്‍ദ്ദിച്ചതാണെന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324623/senior-students-brutally-beat-up-junior-student-at-sir-syed-college-taliparamba-for-bringing-a-cart-to-campus)