---
title: "അതി വേഗം ബഹു ദൂരം..! ; കുന്നോത്ത് പറമ്പിൽ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി യുഡിഎഫ്,  യുവതക്ക് മുൻ തൂക്കം"
english_title: "UDF announces first phase candidate in Kunnot Parambil, gives priority to youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324611/udf-announces-first-phase-candidate-in-kunnot-parambil-gives-priority-to-youth"
published_at: "2025-11-06T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c4e49b7799_vbvbvb.jpg"
keywords: []
---

# അതി വേഗം ബഹു ദൂരം..! ; കുന്നോത്ത് പറമ്പിൽ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി യുഡിഎഫ്,  യുവതക്ക് മുൻ തൂക്കം

> **Lead Summary:** പാനൂർ : ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുന്നേ എറിഞ്ഞ് കുന്നോത്ത്‌ പറമ്പ പഞ്ചായത്തിലെ യു ഡി എഫ്.

## Article Content

പാനൂർ : ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുന്നേ എറിഞ്ഞ് കുന്നോത്ത്‌ പറമ്പ പഞ്ചായത്തിലെ യു ഡി എഫ്.

തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ വളരെ നേരത്തെ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ് യു ഡി എഫ്.കുന്നോത്ത്പറമ്പിൽ ലീഗ് മത്സരിക്കുന്ന 11 സീറ്റുകളിൽ 10 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

വാർഡ് 2- സജീദ് മാസ്റ്റർ

വാർഡ് 7-പി കെ മുഹമ്മദലി

വാർഡ് 8-അഷറഫ് പാറമ്മൽ

വാർഡ് 9-കെപി റംല

വാർഡ് 12-പിവി അഷ്‌കറലി

വാർഡ് 13-മുംതാസ് മൊട്ടമ്മൽ

വാർഡ് 14-ഫെബിനാസ് റഹീം

വാർഡ് 15-കെപി സമീറ

വാർഡ് 23- കെ ഫസീല

വാർഡ് 19-സീനത്ത് കൈവേലിക്കൽ എന്നിവരാണ് ലീഗിൻ്റെ സ്ഥാനാർഥികൾ.

മറ്റ് 12 സീറ്റുകളിലെ സ്ഥാനവർഥികളെ മറ്റന്നാളത്തോടെ പ്രഖ്യാപിക്കും എന്നറിയുന്നു.

ഇത്തവണ പഞ്ചായത്ത് ഭരണം നേടിയെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് യു ഡി എഫ്. അതുകൊണ്ട് തന്നെ യുവ സ്ഥാനാർത്ഥികൾക്കാണ് യു ഡി എഫ് മുൻതൂക്കം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324611/udf-announces-first-phase-candidate-in-kunnot-parambil-gives-priority-to-youth)