---
title: "എലാങ്കോട് ഒന്നല്ല... മൂന്ന് റോഡുകൾ ; ഉദ്ഘാടനം നിർവഹിച്ച് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം"
english_title: "Elangode is not one... three roads; Panur Municipality Chairman KP Hashim inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324593/elangode-is-not-one-three-roads-panur-municipality-chairman-kp-hashim-inaugurated"
published_at: "2025-11-06T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c3fc60a04d_Untitled-2_copy.jpg"
keywords: []
---

# എലാങ്കോട് ഒന്നല്ല... മൂന്ന് റോഡുകൾ ; ഉദ്ഘാടനം നിർവഹിച്ച് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ വാർഡ് 9സെൻട്രൽ എലാങ്കോട്3 റോഡുകളുടെ ഉദ്‌ഘാടനം നടന്നു.പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ നഗരസഭ വാർഡ് 9സെൻട്രൽ എലാങ്കോട്3 റോഡുകളുടെ ഉദ്‌ഘാടനം നടന്നു.പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.

നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.സെൻട്രൽ എലാങ്കോട് കളത്തിൽമുക്ക്-അംഗൻവാടി റോഡ്,കളത്തിൽമുക്ക്-കണ്ണങ്കോട് റോഡ്,വേലൻ്റവിടെ- കാട്ടിൻ്റെവിടെ റോഡ് തുടങ്ങി 3 റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.വാർഡ് വികസനസമിതി കൺവീനർ പി. പി. എ സലാം സ്വാഗതം പറഞ്ഞു.

ടി.ടി രാജൻ മാസ്റ്റർ ,പപ്പൻ മാസ്റ്റർ,അംഷീർ കെ.പി,എന്നിവർ ആശംസ പ്രസംഗം നടത്തി.16 ലക്ഷം രൂപ ചിലവഴിച്ചാണ് 3 റോഡുകളുടെ പണിപൂർത്തികരിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324593/elangode-is-not-one-three-roads-panur-municipality-chairman-kp-hashim-inaugurated)