---
title: "പരിയാരത്ത് 17 കാരനെ  കാണ്മാനില്ലെന്ന് പരാതി ; പൊലീസ് അന്വേഷണം തുടങ്ങി."
english_title: "A 17-year-old boy was reported missing in Pariyaram; police have started an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324566/a-17-year-old-boy-was-reported-missing-in-pariyaram-police-have-started-an-investigation"
published_at: "2025-11-06T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c2c3c7437f_690c249b21a40_Untitled-2-web.jpg"
keywords: []
---

# പരിയാരത്ത് 17 കാരനെ  കാണ്മാനില്ലെന്ന് പരാതി ; പൊലീസ് അന്വേഷണം തുടങ്ങി.

> **Lead Summary:** പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.പാണപ്പുഴ വില്ലേജില്‍ എടക്കോം കണാരംവയല്‍ സ്വദേശി ജനീഷിന്റെ മകന്‍ ജ്യോതിഷ് ജനീഷ് എന്ന യദുവിനെയാണ് കാണാതായത്.വീട്ടില്‍ നിന്നും സപ്തംബര്‍ 25 ന് വീട്ടില്‍ നിന്നും പോയ ജ്യോതിഷ് നാളിതുവരെ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

## Article Content

പരിയാരം: കാണാതായ 17 കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.പാണപ്പുഴ വില്ലേജില്‍ എടക്കോം കണാരംവയല്‍ സ്വദേശി ജനീഷിന്റെ മകന്‍ ജ്യോതിഷ് ജനീഷ് എന്ന യദുവിനെയാണ് കാണാതായത്.വീട്ടില്‍ നിന്നും സപ്തംബര്‍ 25 ന് വീട്ടില്‍ നിന്നും പോയ ജ്യോതിഷ് നാളിതുവരെ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഇരുനിറവും ഒത്ത ശരീരവുമുള്ള ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പരിയാരം പോലീസ് സ്റ്റേഷനില്‍(ഫോണ്‍- 04972808100) വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324566/a-17-year-old-boy-was-reported-missing-in-pariyaram-police-have-started-an-investigation)