---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പണിത  കോടിയേരി  ബാലകൃഷ്ണൻ സ്മാരക ഹാൾ  ഉദ്ഘാടനം നാളെ ; ഹാൾ പണിതത് 1 കോടി 90 ലക്ഷം രൂപ ചിലവിൽ"
english_title: "#Kodiyeri Balakrishnan Memorial Hall, built on the top floor of the #Panoor #Block Panchayat Office Building, to be inaugurated #tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324470/kodiyeri-balakrishnan-memorial-hall-built-on-the-top-floor-of-the-panoor-block-panchayat-office-building-to-be-inaugurated-tomorrow"
published_at: "2025-11-05T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b224a81ac0_Untitled-8_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പണിത  കോടിയേരി  ബാലകൃഷ്ണൻ സ്മാരക ഹാൾ  ഉദ്ഘാടനം നാളെ ; ഹാൾ പണിതത് 1 കോടി 90 ലക്ഷം രൂപ ചിലവിൽ

> **Lead Summary:** പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം നാളെ. സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 15 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം 75 ലക്ഷം രൂപയുമടക്കം ഒരു കോടി 90 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹാൾ നിർമ്മിച്ചത്.

## Article Content

പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം നാളെ. സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 15 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം 75 ലക്ഷം രൂപയുമടക്കം ഒരു കോടി 90 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹാൾ നിർമ്മിച്ചത്.

വിശാലമായ എ.സി ഹാളിൽ 300 പേർക്കിരിക്കാവുന്ന സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഹാൾ ഉദ്ഘാടനം ചെയ്യുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് എക്സി.എഞ്ചിനീയർ ടി.കെ ഷെമി റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടനത്തിനെത്തുന്ന സ്പീക്കറെ താഴെ ചമ്പാട് നിന്നും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

ഇതിനായി ചേർന്ന സംഘാടക സമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ടി.ടി റംല അധ്യക്ഷയായി. കെ.കെ പവിത്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ, ബി.ഡി.ഒ ടി.ഡി തോമസ്, രമേശൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324470/kodiyeri-balakrishnan-memorial-hall-built-on-the-top-floor-of-the-panoor-block-panchayat-office-building-to-be-inaugurated-tomorrow)