---
title: "ചൊക്ലി  നിടുമ്പ്രം വെള്ളാച്ചേരി മാപ്പിള എൽ.പി.സ്കൂൾ  സ്കൂൾ ഫെസ്റ്റിന് ശനിയാഴ്ച 'തക്കാരം' പാചക മത്സരത്തോടെ തുടക്കമാകും"
english_title: "Chokli Nidumbram Vellacherry Mappila LP School School Fest to begin with 'Thakaram' cooking competition on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324425/chokli-nidumbram-vellacherry-mappila-lp-school-school-fest-to-begin-with-thakaram-cooking-competition-on-saturday"
published_at: "2025-11-05T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690af52a0b86d_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി  നിടുമ്പ്രം വെള്ളാച്ചേരി മാപ്പിള എൽ.പി.സ്കൂൾ  സ്കൂൾ ഫെസ്റ്റിന് ശനിയാഴ്ച 'തക്കാരം' പാചക മത്സരത്തോടെ തുടക്കമാകും

> **Lead Summary:** ചൊക്ലി:ചൊക്ലി നിടുംമ്പ്രം വെള്ളാച്ചേരി മാപ്പിള സ്കൂൾ വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച നടത്തുന്ന തക്കാരം പാചക മത്സരത്തോടെ തുടക്കമിടും. മൂന്ന് മാസം തുടരുന്ന ആഘോഷ പരിപാടികൾ ഫിബ്ര. 8 ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

## Article Content

ചൊക്ലി:ചൊക്ലി നിടുംമ്പ്രം വെള്ളാച്ചേരി മാപ്പിള സ്കൂൾ വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച നടത്തുന്ന തക്കാരം പാചക മത്സരത്തോടെ തുടക്കമിടും. മൂന്ന് മാസം തുടരുന്ന ആഘോഷ പരിപാടികൾ ഫിബ്ര. 8 ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

സമാപന സമ്മേളനത്തിൽ മന്ത്രിമാർ, എം.പി.മാർ, എം എൽ.എമാർ, പൊതുപ്രവർത്തകരും, നാട്ടുകാരും പങ്കെടുക്കും. കേരളത്തിലെ ആദ്യ കാല എയ്ഡഡ് സ്കൂളുകളിൽ ഒന്നായ വെള്ളാച്ചേരി എം.എൽ.പി സ്കൂൾ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും വികാസത്തിലും വലിയ പങ്ക് വഹിച്ചു വരികയാണ്. ഈ വരുന്ന ശനിയാഴ്ച വൈകിട്ട് 3 ന് പായസം, പലഹാരങ്ങൾ വിഭാഗത്തിലാണ് പാചക മത്സരം നടത്തുന്നത്.- 949728 7373, 94464 35770 നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324425/chokli-nidumbram-vellacherry-mappila-lp-school-school-fest-to-begin-with-thakaram-cooking-competition-on-saturday)