---
title: "കുന്നോത്ത് പറമ്പ് പഞ്ചായത്തംഗം ഫൈസൽ കൂലോത്തിൻ്റെ വേറിട്ട ഐഡിയ ; മഞ്ഞൾ കൃഷിയിൽ നൂറുമേനി നേട്ടവുമായി വിദ്യാർത്ഥിക്കൂട്ടം"
english_title: "Kunnoth Paramba Panchayat member Faisal Kulothi's unique idea; Student group achieves hundreds of thousands in turmeric cultivation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324394/kunnoth-paramba-panchayat-member-faisal-kulothis-unique-idea-student-group-achieves-hundreds-of-thousands-in-turmeric-cultivation"
published_at: "2025-11-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ad9d2947d5_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് പഞ്ചായത്തംഗം ഫൈസൽ കൂലോത്തിൻ്റെ വേറിട്ട ഐഡിയ ; മഞ്ഞൾ കൃഷിയിൽ നൂറുമേനി നേട്ടവുമായി വിദ്യാർത്ഥിക്കൂട്ടം

> **Lead Summary:** പാനൂർ: മഞ്ഞൾ കൃഷി നടത്തിയ വിദ്യാർത്ഥി കൾക്ക് കൃഷി മന്ത്രി കെ.പി. മോഹനൻ എം.എൽ.എ.ക്കൊപ്പം പ്രഭാത നടത്തത്തിന് അവസരമൊരുക്കി കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്. കുട്ടികളിൽ കൃഷിയോട് താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് മെമ്പർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

## Article Content

പാനൂർ: മഞ്ഞൾ കൃഷി നടത്തിയ വിദ്യാർത്ഥി കൾക്ക് കൃഷി മന്ത്രി കെ.പി. മോഹനൻ എം.എൽ.എ.ക്കൊപ്പം പ്രഭാത നടത്തത്തിന് അവസരമൊരുക്കി കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്. കുട്ടികളിൽ കൃഷിയോട് താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് മെമ്പർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

​കണ്ണങ്കോട് ഫ്ലോർ മിൽ മുതൽ വട്ടോളി പറമ്പിലെ കുട്ടികളുടെ മഞ്ഞൾ കൃഷിയിടം വരെയായിരുന്നു പ്രഭാത സവാരി. പ്രദേശത്തെ വിദ്യാർത്ഥികളാണ് ഈ കൃഷി വിജയകരമായി നടത്തിയത്.

​പ്രഭാത സവാരിക്കുശേഷം കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി കെ.പി. മോഹനൻ എം.എൽ.എ. വിദ്യാർത്ഥികളെ ആദരിച്ചു. വിദ്യാർത്ഥികളുടെ ഈ സംരംഭം മാതൃകാപരമാണെന്നും, കാർഷിക മേഖലയിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

7 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ട് കിലോ വിത്ത് നട്ട് 21.5 കിലോ വിളവെടുത്ത് ടീം ഇതൾ ഒന്നാം സ്ഥാനം നേടി ടീം കോച്ച് പ്രസന്നയുടെ നേതൃത്വത്തിൽ കെ റയാൻ, സലീഷ്, നൈതികവിജേഷ്, സാൻവിക രാജീവൻ, തീർത്ഥ ബാബു, റിൻവിൻ ഷെറിൻ എന്നിവരാണ് കൃഷി ചെയ്തത്.

രണ്ട് കിലോ വിത്ത് നട്ട് 15.5 കിലോ വിളവെടുത്ത് കേജശ്രീ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീം കോച്ച് സി കെ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് എംകെ ആരാധ്യ ,ശ്രീജീഷ്, ഋഷി കേശ് കൊച്ചേരി , ആൽവിൻ പവിത്രൻ, ആക്ഷൻ ശ്രീലേഷ്, സി കെ അയാൻ ദേവ് ശ്രീജീഷ് എന്നിവർ കൃഷി ചെയ്തത്. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.

സി കെ. കുഞ്ഞിക്കണ്ണൻ, പി.കെ മോഹൻദാസ്, ടി.ടി. അസൈനാർ ഹാജി, വി.വി. യൂസഫ്, കെ.പി പ്രസന്ന, കെ. സിൽന, അനിഷ , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324394/kunnoth-paramba-panchayat-member-faisal-kulothis-unique-idea-student-group-achieves-hundreds-of-thousands-in-turmeric-cultivation)