---
title: "പാനൂർ നഗരസഭക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വ്യാപാരി നേതാക്കൾ."
english_title: "Business leaders have strongly criticized the Panoor Municipality."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324305/business-leaders-have-strongly-criticized-the-panoor-municipality"
published_at: "2025-11-04T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909d3b308e49_Untitled-5_copy.jpg"
keywords: []
---

# പാനൂർ നഗരസഭക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വ്യാപാരി നേതാക്കൾ.

> **Lead Summary:** പാനൂർ:പാനൂർ ടൗണിലെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ നഗരസഭ അലംഭാവം തുടരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

പാനൂർ:പാനൂർ ടൗണിലെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ നഗരസഭ അലംഭാവം തുടരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തെരുവുവിളക്കുകൾ പ്രകാശി ക്കുന്നില്ല, മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനം, ഗതാഗതക്കുരു - ക്ക് രൂക്ഷമായിട്ടും 2 വർഷമായി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്തില്ല. ബൈപാസ് റോഡുകൾ പൊളിഞ്ഞു കിടക്കുന്നു, കൂത്തുപറമ്പ് റോഡിലെ ഓവു ചാലുകളുടെ സ്ലാബ് ഇളകിയും, പൊളിഞ്ഞും കിടക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് വ്യാപാരി നേതാക്കൾ ഉന്നയിച്ചത്.

വർഷങ്ങൾക്കു മുൻപേ നഗര സഭാധ്യക്ഷൻ ഉൾപ്പടെയുള്ളവ രുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഭാരവാഹികളായ കെ.കെ. പുരുഷോത്തമൻ, എൻ.വത്സൻ, എം.ടി.കെ. ദിനേശൻ, എം.ടി.കെ. രജേഷ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324305/business-leaders-have-strongly-criticized-the-panoor-municipality)