---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്  പത്താം വാർഡിൽ പണിത മാതൃക അങ്കണവാടി നാടിന് സമർപ്പിച്ചു ; പട്ടയവിതരണവും ഇതോടൊപ്പം നടന്നു."
english_title: "The model Anganwadi built in the 10th ward of Pannyannur Grama Panchayat was dedicated to the nation; the distribution of land titles was also held along with this."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324280/the-model-anganwadi-built-in-the-10th-ward-of-pannyannur-grama-panchayat-was-dedicated-to-the-nation-the-distribution-of-land-titles-was-also-held-along-with-this"
published_at: "2025-11-04T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909b6ea09597_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്  പത്താം വാർഡിൽ പണിത മാതൃക അങ്കണവാടി നാടിന് സമർപ്പിച്ചു ; പട്ടയവിതരണവും ഇതോടൊപ്പം നടന്നു.

> **Lead Summary:** പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ മുഖ്യാതിഥിയായി. കായകൽപ്പ അവാർഡ് നേടിയ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ചൈതന്യയെ ഇ.വിജയൻ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

## Article Content

പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ മുഖ്യാതിഥിയായി. കായകൽപ്പ അവാർഡ് നേടിയ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ചൈതന്യയെ ഇ.വിജയൻ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

പന്ന്യന്നൂർ പഞ്ചായത്തിൽ പട്ടയം അനുവദിക്കപ്പെട്ടവർക്കുള്ള പട്ടയ വിതരണം തലശേരി തഹസിൽദാർ എം.വിജേഷ് നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.വി ബീന, വാർഡംഗം കെ.ബിജു, സിഡിപിഒ പിവി ആശാലത, ഐസിഡിഎസ് സൂപ്പർവൈസർ എൻ.സരിത, വി.എം ബാബു എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. ആരോഗ്യ കാര്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി വി.എം ഷീജ നന്ദിയും പറഞ്ഞു. പന്ന്യന്നൂർ സ്കൂൾ പരിസരത്ത് സ്കൂൾ മാനേജർ തങ്കം. എൻ. നമ്പ്യാർ സംഭാവന ചെയ്ത 5 സെൻ്റ് സ്ഥലത്താണ് 28 ലക്ഷം രൂപ വകയിരുത്തി മാതൃക അങ്കണവാടി പണിതത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324280/the-model-anganwadi-built-in-the-10th-ward-of-pannyannur-grama-panchayat-was-dedicated-to-the-nation-the-distribution-of-land-titles-was-also-held-along-with-this)