---
title: "കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിയത് ചോദ്യം ചെയ്ത  ആര്‍പിഎഫ് ഉദ്യോഗസ്ഥനെ  യുവാവ് അക്രമിച്ചു ; മമ്പറം സ്വദേശിയായ റെയിൽവെ താൽക്കാലിക ജീവനക്കാരൻ  പിടിയിൽ"
english_title: "A youth attacked an RPF officer who questioned him about sleeping at Kannur railway station; a temporary railway employee from Mambaram was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324271/a-youth-attacked-an-rpf-officer-who-questioned-him-about-sleeping-at-kannur-railway-station-a-temporary-railway-employee-from-mambaram-was-arrested"
published_at: "2025-11-04T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909ad2eacdc9_police.1697912334.jpg"
keywords: []
---

# കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിയത് ചോദ്യം ചെയ്ത  ആര്‍പിഎഫ് ഉദ്യോഗസ്ഥനെ  യുവാവ് അക്രമിച്ചു ; മമ്പറം സ്വദേശിയായ റെയിൽവെ താൽക്കാലിക ജീവനക്കാരൻ  പിടിയിൽ

> **Lead Summary:** കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മമ്പറം സ്വദേശിയായ യുവാവാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മമ്പറം സ്വദേശിയായ യുവാവാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥൻ്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം. റെയിൽവേ താൽക്കാലിക ജീവനക്കാരനാണ് ആക്രമിച്ചത്. ഉപ്പള റെയിൽവേ ഗേറ്റ് കീപ്പറാണ് ധനേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324271/a-youth-attacked-an-rpf-officer-who-questioned-him-about-sleeping-at-kannur-railway-station-a-temporary-railway-employee-from-mambaram-was-arrested)