---
title: "ചൊക്ലി ഉപജില്ലാ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വർണാഭമായ തുടക്കം."
english_title: "Chokli Upazila Kalolsavam got off to a colorful start at Ramavilasam Higher Secondary School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324171/chokli-upazila-kalolsavam-got-off-to-a-colorful-start-at-ramavilasam-higher-secondary-school"
published_at: "2025-11-03T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908bf8e8162e_Untitled-3_copy.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വർണാഭമായ തുടക്കം.

> **Lead Summary:** ചൊക്ലി: ചൊക്ലി ഉപജില്ലാ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വർണാഭമായ തുടക്കം.സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ചൊക്ലി: ചൊക്ലി ഉപജില്ലാ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വർണാഭമായ തുടക്കം.സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നായി 5679 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരക്കുന്നുണ്ട്. 10 വേദികളിലായാണ് മത്സരം. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി. സുവനീർ പ്രകാശനവും സിനിമാതാരം പി.പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.

സി.കെ രമ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എൻ.അനൂപ്, എ.ഇ.ഒ കെ.എ ബാബുരാജ്, ബിപിസി സുനിൽ ബാൽ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി. സജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324171/chokli-upazila-kalolsavam-got-off-to-a-colorful-start-at-ramavilasam-higher-secondary-school)