---
title: "സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൂക്കി മമ്മൂട്ടി ; ഫെമിനിച്ചി ഫാത്തിമയിലൂടെ  ഷംല ഹംസ മികച്ച നടി"
english_title: "Mammootty wins the State Film Award; Shamla Hamsa wins Best Actress for Feminichi Fatima"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324142/mammootty-wins-the-state-film-award-shamla-hamsa-wins-best-actress-for-feminichi-fatima"
published_at: "2025-11-03T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69088795d45f9_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൂക്കി മമ്മൂട്ടി ; ഫെമിനിച്ചി ഫാത്തിമയിലൂടെ  ഷംല ഹംസ മികച്ച നടി

> **Lead Summary:** 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.മഞ്ഞുമ്മൽ ബോയ്‌സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകൻ.മികച്ച തിരക്കഥാകൃത്ത്ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്).

സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്ക‌ാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. മികച്ച ഗായകൻ കെ.എസ് ഹരിശങ്കർ. സെബ ടോമിയാണ് മികച്ച ഗായിക.മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം.മികച്ച ഗാനരചയിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്‌സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).

പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324142/mammootty-wins-the-state-film-award-shamla-hamsa-wins-best-actress-for-feminichi-fatima)