---
title: "കക്ഷിരാഷ്ട്രീയത്തിനതീതമായി ജനം ഒരുമിച്ചു ; മുക്കാളി ടൗൺ അടിപ്പാത കെ.കെ രമ എംഎൽഎ  നാടിനായി തുറന്നു നൽകി "
english_title: "People came together beyond party politics; Mukkali Town underpass opened by MLA KK Rama for the country"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324041/people-came-together-beyond-party-politics-mukkali-town-underpass-opened-by-mla-kk-rama-for-the-country"
published_at: "2025-11-03T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908342512866_Untitled-4_copy.jpg"
keywords: []
---

# കക്ഷിരാഷ്ട്രീയത്തിനതീതമായി ജനം ഒരുമിച്ചു ; മുക്കാളി ടൗൺ അടിപ്പാത കെ.കെ രമ എംഎൽഎ  നാടിനായി തുറന്നു നൽകി 

> **Lead Summary:** ഉൽസവ ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് ഒരുക്കിയത്.

## Article Content

ഉൽസവ ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് ഒരുക്കിയത്.

കക്ഷി രാഷ്ട്രീയത്തിന് അതിതമായുള്ള കുട്ടായ്മായാണ് അടിപ്പാത വരാൻ കാരണമായതെന്ന് അവർ പറഞ്ഞു . മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന പഴയ ദേശിയപാതയിലെ ടാറിങ്ങും ഡ്രൈയിനേജ് നിർമാണത്തിനായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം എൽ എ പറഞ്ഞു.

ചടങ്ങിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ജനകിയ സമിതി കൺവീനർ കെ പി ജയകുമാർ റീപ്പോർട്ട് അവതരിപ്പിച്ചു.

ജില്ല.പഞ്ചായത്ത് അംഗം നിഷ പി പി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ് , കെ കെ സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരൻ, കെ. പി വിജയൻ, പി.പി ശ്രീധരൻ ,ഹാരിസ് മുക്കാളി, പി എം അശോകൻ, ,പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324041/people-came-together-beyond-party-politics-mukkali-town-underpass-opened-by-mla-kk-rama-for-the-country)