---
title: "പാനൂർ കുന്നോത്ത് പറമ്പിൽ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ച ഷെറിയെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ ; നേരത്തെ തള്ളി പറഞ്ഞ് സിപിഎം"
english_title: "DYFI has made Sherry, who died in an explosion while making a bomb on the terrace of a house in Panur's Kunnoth Parampil, a martyr; CPM has earlier denied it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324033/dyfi-has-made-sherry-who-died-in-an-explosion-while-making-a-bomb-on-the-terrace-of-a-house-in-panurs-kunnoth-parampil-a-martyr-cpm-has-earlier-denied-it"
published_at: "2025-11-03T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908276951691_Untitled-3_copy.jpg"
keywords: []
---

# പാനൂർ കുന്നോത്ത് പറമ്പിൽ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ച ഷെറിയെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ ; നേരത്തെ തള്ളി പറഞ്ഞ് സിപിഎം

> **Lead Summary:** 2024 ഏപ്രിൽ 4നാണ് നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽ ബോംബ് നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ അതിശക്തമായ സ്‌ഫോടനം ഉണ്ടായത്.

## Article Content

2024 ഏപ്രിൽ 4നാണ് നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽ ബോംബ് നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ അതിശക്തമായ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിൽ ഷെറിയടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഷെറിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നു. മറ്റൊരാൾക്ക് കൈപ്പത്തികൾ നഷ്ടമാകുകയും ചെയ്തിരുന്നു.

മരിച്ച ഷെറി സിപിഐ(എം) പ്രവർത്തകനാണെന്നാരോപണമുണ്ടായിരുന്നെങ്കിലും പാർട്ടി നേതൃത്വം ഈ സംഭവം പാർട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പൂവത്തിൻ കീഴിൽ നടന്ന ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് മേഖലാസമ്മേളനത്തിലാണ് ഷെറിനെ രക്തസാക്ഷിയാക്കി അനുശോചന പ്രമേയമവതരിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ ബോംബ് നിർമ്മാണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും 90 ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന ഈ സംഭവ വികാസങ്ങൾ യുഡിഎഫിൻ്റെ വിജയത്തിൽ ഏറെ നിർണായകവുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324033/dyfi-has-made-sherry-who-died-in-an-explosion-while-making-a-bomb-on-the-terrace-of-a-house-in-panurs-kunnoth-parampil-a-martyr-cpm-has-earlier-denied-it)