---
title: "ഹൈസ്ക്കൂൾ അധ്യാപകൻ്റെ  വേഷമഴിച്ച് പൊലീസ് യൂണിഫോമണിഞ്ഞു. ; എം പി ആസാദിന് അർഹതയ്ക്കുള്ള അംഗീകാരമായി കേന്ദ്രീയ ഗൃഹമന്ത്രി  ദക്ഷത പതക്"
english_title: "He changed his high school teacher's attire and wore a police uniform; Union Home Minister Dakshata Pathak recognized MP Azad's merit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323851/he-changed-his-high-school-teachers-attire-and-wore-a-police-uniform-union-home-minister-dakshata-pathak-recognized-mp-azads-merit"
published_at: "2025-11-01T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69063a5e682b9_Untitled-5_copy.jpg"
keywords: []
---

# ഹൈസ്ക്കൂൾ അധ്യാപകൻ്റെ  വേഷമഴിച്ച് പൊലീസ് യൂണിഫോമണിഞ്ഞു. ; എം പി ആസാദിന് അർഹതയ്ക്കുള്ള അംഗീകാരമായി കേന്ദ്രീയ ഗൃഹമന്ത്രി  ദക്ഷത പതക്

> **Lead Summary:** കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് അർഹനായി കൂത്തുപറമ്പ് അസി. പോലീസ് കമ്മിഷണർ എം.പി. ആസാദ്. കേരള പോലീസിലെ നാലു പേരടക്കം 1466 പേരാണ് ഈ വിശിഷ്ട പുരസ്ക്കാരത്തിന് അർഹരായത്.കാഞ്ഞങ്ങാട്ടെ ബാലികാപീഡന ക്കേസിൽ ഹൊസ്‌ദുർഗ് ഇൻസ്പെക്ട റായിരിക്കെ നടത്തിയ അന്വേഷണ മികവിനാണ് കൂത്തുപറമ്പ് അസി. കമ്മിഷണർ എം.പി.ആസാദിന് പുരസ്ക്കാരം.

## Article Content

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് അർഹനായി കൂത്തുപറമ്പ് അസി. പോലീസ് കമ്മിഷണർ എം.പി. ആസാദ്. കേരള പോലീസിലെ നാലു പേരടക്കം 1466 പേരാണ് ഈ വിശിഷ്ട പുരസ്ക്കാരത്തിന് അർഹരായത്.കാഞ്ഞങ്ങാട്ടെ ബാലികാപീഡന ക്കേസിൽ ഹൊസ്‌ദുർഗ് ഇൻസ്പെക്ട റായിരിക്കെ നടത്തിയ അന്വേഷണ മികവിനാണ് കൂത്തുപറമ്പ് അസി. കമ്മിഷണർ എം.പി.ആസാദിന് പുരസ്ക്കാരം.

വെള്ളിയാഴ്ച കൂത്തുപറമ്പിലേക്ക് സ്ഥലം മാറിയെത്തി ചുമതലയേറ്റതിനു പിന്നാലെയാണ് യെത്തി പുരസ്ക്കാര വിവരമെത്തിയത്. കഴിഞ്ഞവർഷം മേയിലായിരുന്നു കേസ്. പ്രതി കുടക് സ്വദേശി പി.എ സലീമിനെ ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജീവിതാവസാനം വരെ ജയിൽവാ സത്തിന് ശിക്ഷിച്ചിരുന്നു.

ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒൻപതാം നാൾ അറസ്റ്റു ചെയ്യുകയും 39-ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പാനൂരിൽ ഇൻസ്പക്ടറാ യിരുന്ന ആസാദ് 35-ാം ദിവസം കു റ്റപത്രം സമർപ്പിച്ചിരുന്നു.

ആ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. ഹൈസ്കൂൾ അധ്യാപകനായിരിക്കെയാണ് ആസാദ് എസ്ഐയായത്. ചക്കരക്കൽ ഇൻസ്പെക്ടറായിരിക്കെ കഴിഞ്ഞ ജൂണിലാണ് ഡിവൈഎസ്പി ആയത്. പേരാവൂരിൽ നിന്നാണ് കൂത്തുപറമ്പിലേക്കെത്തിയത്. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിയാണ്. ഭാര്യ: ജസ്ല. മക്കൾ: ഈസ എം. ആസാദ്, മുഹമ്മദ് എം.ആസാദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323851/he-changed-his-high-school-teachers-attire-and-wore-a-police-uniform-union-home-minister-dakshata-pathak-recognized-mp-azads-merit)