---
title: "ഒ.കെ.വാസു മാസ്റ്ററേയും കുടുംബത്തേയും ബോംബെറിഞ്ഞ്  വധിക്കാൻ ശ്രമിച്ച  കേസിന്റെ വിചാരണ തുടങ്ങി"
english_title: "Trial begins in case of attempted bomb attack on O.K. Vasu Master and his family"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323834/trial-begins-in-case-of-attempted-bomb-attack-on-ok-vasu-master-and-his-family"
published_at: "2025-11-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906213983b42_Untitled-3_copy.jpg"
keywords: []
---

# ഒ.കെ.വാസു മാസ്റ്ററേയും കുടുംബത്തേയും ബോംബെറിഞ്ഞ്  വധിക്കാൻ ശ്രമിച്ച  കേസിന്റെ വിചാരണ തുടങ്ങി

> **Lead Summary:** മലബാർ ദേവ സ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്ററും, ഭാര്യ ശശികല ടീച്ചറും സഞ്ചരിച്ച വാഹനത്തിന് നേരെ ആയുധധാരികളായി എത്തിയ ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്ന കേസിൻ്റെ വിചാരണ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി കെ ജോസ് മുമ്പാകെ ആരംഭിച്ചു. 39 ബി.ജെ.പി. പ്രവർത്തകരാ ണ് കേസിലെ പ്രതികൾ.

## Article Content

മലബാർ ദേവ സ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്ററും, ഭാര്യ ശശികല ടീച്ചറും സഞ്ചരിച്ച വാഹനത്തിന് നേരെ ആയുധധാരികളായി എത്തിയ ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്ന കേസിൻ്റെ വിചാരണ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി കെ ജോസ് മുമ്പാകെ ആരംഭിച്ചു. 39 ബി.ജെ.പി. പ്രവർത്തകരാ ണ് കേസിലെ പ്രതികൾ.

കർഷക സംഘം ജില്ലാ പ്രസിഡണ്ടായിരിക്കെ ഒ.കെ വാസു മാസ്റ്റർ 2015 ജനുവരി ഒന്നിന് രാവിലെ ആറര മണിയോടെ കുടുംബത്തോടൊപ്പം ഗൺമാൻ സനീഷിൻ്റെ അകമ്പടിയിൽ കെ.എൽ. 58 എം. 8116 വാഹനത്തിൽ തൃപ്പങ്ങോട്ടൂരിലെ വീട്ടിൽ നിന്നും യാത്ര ചെയ്ത് സെൻ ട്രൽ പൊയിലൂരിൽ എത്തിയപ്പോൾ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചതായാണ് കേസ്. സഞ്ചരിച്ച വാഹനത്തിനും നാശനഷ്ടം വന്നതായും പരാതി നൽകിയിരുന്നു. മനോജ് മാസ്റ്റർ, വി.പി. ബാബു, പൂക്കോടൻ ഷാജി, നിജിത്ത്, ഉത്തമൻ, ലിജേഷ്, വിഷ്‌ണു തുടണ്ടിയവരാണ് കേസിലെ പ്രതികൾ.

പോലീസ് ഓഫീസർമാരായ കെ.എസ്. ഷാജി, വി.എ. അബ്ദുറഹ്മാൻ, വിവി ബെന്നി,

പി.എ. ഫിലിപ്പ്, എ. അനിൽ കുമാർ, രാജീവൻ സി പി, ഗൺമാൻ സനീഷ്, ഡ്രൈവർ അശോകൻ, ഡോ. എ കെ ജാബിർ, കെ. ശശിധരൻ, സൈൻ്റിഫിക് ദീപേഷ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലി ഡർ അഡ്വ.കെ. രൂപേഷ് ആണ് ഹാജരാവുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323834/trial-begins-in-case-of-attempted-bomb-attack-on-ok-vasu-master-and-his-family)