---
title: "പയ്യന്നൂരിൽ ട്രാവലറിൽ കടത്തികൊണ്ട് വരികയായിരുന്ന  3 കിലോ കഞ്ചാവ് പിടികൂടി ; 5 പേർ കസ്റ്റഡിയിൽ"
english_title: "3 kg of ganja smuggled in a traveler seized in Payyannur; 5 people in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323830/3-kg-of-ganja-smuggled-in-a-traveler-seized-in-payyannur-5-people-in-custody"
published_at: "2025-11-01T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906155d89d61_6905d5e91011d_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ ട്രാവലറിൽ കടത്തികൊണ്ട് വരികയായിരുന്ന  3 കിലോ കഞ്ചാവ് പിടികൂടി ; 5 പേർ കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഡാൻസാഫിന്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323830/3-kg-of-ganja-smuggled-in-a-traveler-seized-in-payyannur-5-people-in-custody)