---
title: "കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം;  അതിഥിതൊഴിലാളി  മരിച്ചു"
english_title: "Accident: Guest worker dies after wall collapses in Kakkodi, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323752/accident-guest-worker-dies-after-wall-collapses-in-kakkodi-kozhikode"
published_at: "2025-11-01T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905b4bc690b0_6905a8022ec25_well_collaped.jpg"
keywords: []
---

# കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം;  അതിഥിതൊഴിലാളി  മരിച്ചു

> **Lead Summary:** കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു . ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയിൽ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു . ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയിൽ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 10 മണിയ്ക്ക് ശേഷമാണ് അപകടം. നിർമാണത്തിലിരുന്ന മതിലിന് സമീപത്തുണ്ടായിരുന്ന അയൽവീട്ടിലെ മതിലാണ് തകർന്നുവീണത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍.

ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിമാടുകുന്നിൽ നിന്നുള്ള ഫയർഫോഴ്സ് അംഗമാണ് രക്ഷാപ്രവർത്തനം നടത്തിയത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323752/accident-guest-worker-dies-after-wall-collapses-in-kakkodi-kozhikode)