---
title: "പാനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയയോഗം ബഹളമയം ; മാറ്റിവച്ചു, നേതൃത്വത്തിന് ഞെട്ടൽ"
english_title: "Muslim League candidate selection meeting in Panur creates uproar; postponed, shock to leadership"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323693/muslim-league-candidate-selection-meeting-in-panur-creates-uproar-postponed-shock-to-leadership"
published_at: "2025-11-01T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905636cbbce8_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയയോഗം ബഹളമയം ; മാറ്റിവച്ചു, നേതൃത്വത്തിന് ഞെട്ടൽ

> **Lead Summary:** പാനൂർ:പാനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി ചേർന്ന യോഗത്തിൽ വാക്കുതർക്കം. യോഗം തീരുമാനമാകാതെ പിരിഞ്ഞു.

## Article Content

പാനൂർ:പാനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി ചേർന്ന യോഗത്തിൽ വാക്കുതർക്കം. യോഗം തീരുമാനമാകാതെ പിരിഞ്ഞു.

പാനൂർ നഗരസഭ നാലാം വാർഡ് സ്ഥാനാർത്ഥി നിർണയ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. വി. റഫീഖ്, കെ.പി അസീസ്, നാനാറത്ത് അലി എന്നിവരുടെ പേരുകളാണ് യോഗത്തിൽ ഉയർന്നത്. ഭൂരിപക്ഷ അഭിപ്രായവും വി.റഫീഖ് സ്ഥാനാർത്ഥിയാകണമെന്നായിരുന്നു.

എന്നാൽ ഭൂരിപക്ഷ അഭിപ്രായം മാത്രം പരിഗണിക്കാനാകില്ലെന്ന നിലപാട് യോഗത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് മണ്ഡലം നേതാവ് പി.കെ ഷാഹുൽ ഹമീദ് എടുത്തതായും, ഇതോടെ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നുവെന്നും റഫീഖ് അനുകൂലികൾ പറഞ്ഞു.

നേരത്തെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് റിബൽ ആയി മത്സരിച്ച് മുസ്ലിം ലീഗിലെ വി.ഹാരിസ് വിജയിച്ച വാർഡു കൂടിയാണിത്. തുടക്കത്തിലെ യോഗം തന്നെ ബഹളമയമായതോടെ മുസ്ലിം ലീഗ് നേതൃത്വവും ഞെട്ടലിലാണ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ മുസ്ലിം ലീഗിലെ തർക്കം കോൺഗ്രസും ആശങ്കയോടെയാണ് നോക്കി കാണുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323693/muslim-league-candidate-selection-meeting-in-panur-creates-uproar-postponed-shock-to-leadership)