---
title: "ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ തുടക്കം ; ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 5679 പ്രതിഭകൾ മാറ്റുരക്കും"
english_title: "Chokli Sub-District School Kalolsavam begins tomorrow at Rama Vilasam Higher Secondary School; 5679 talents from around 80 schools in the sub-district will perform"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323678/chokli-sub-district-school-kalolsavam-begins-tomorrow-at-rama-vilasam-higher-secondary-school-5679-talents-from-around-80-schools-in-the-sub-district-will-perform"
published_at: "2025-10-31T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904d706161a1_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ തുടക്കം ; ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 5679 പ്രതിഭകൾ മാറ്റുരക്കും

> **Lead Summary:** പാനൂർ : നാല് പകലുകളായി നടക്കുന്ന ചൊക്ലി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രചനാ മത്സരങ്ങൾക്ക് ശേഷം ഞായർ ഒഴികെ തിങ്കൾ, ചൊവ്വ, ബുധൻ, ദിവസങ്ങളിലായി ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ 10 വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 5679 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കും.

## Article Content

പാനൂർ : നാല് പകലുകളായി നടക്കുന്ന ചൊക്ലി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രചനാ മത്സരങ്ങൾക്ക് ശേഷം ഞായർ ഒഴികെ തിങ്കൾ, ചൊവ്വ, ബുധൻ, ദിവസങ്ങളിലായി ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ 10 വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 5679 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കും.

10 വേദികളിലായി നടത്തുന്ന മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചൊക്ലി രാമവിലാസം പ്രിൻസിപ്പലും സംഘാടക സമിതി ജനറൽ കൺവീനറുമായ പ്രശാന്തൻ തച്ചറത്തും, പ്രധാനാദ്ധ്യാപിക എൻ. സ്മിതയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കലോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ബുധനാഴ്ച വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി ഉത്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ. ഷൈനി സമ്മാനദാനം നിർവ്വഹിക്കും. ടി.പി. ഗിരിഷ്കുമാർ, ആർ.അജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323678/chokli-sub-district-school-kalolsavam-begins-tomorrow-at-rama-vilasam-higher-secondary-school-5679-talents-from-around-80-schools-in-the-sub-district-will-perform)