---
title: "ജ്വല്ലറിയിലും, വസ്തുവിലും പങ്കാളിത്തം വാഗ്ദാനം ചെയ്ത്  57,50,000 രൂപ തട്ടിയെടുത്തു ; പെരിങ്ങത്തൂർ സ്വദേശിയുടെ പരാതിയിൽ കീഴ്മാടം സ്വദേശിക്കെതിരെ കേസ്"
english_title: "Rs 57,50,000 extorted by promising partnership in jewellery and property; Case filed against Keezhamadam native on complaint of Peringathur native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323675/rs-5750000-extorted-by-promising-partnership-in-jewellery-and-property-case-filed-against-keezhamadam-native-on-complaint-of-peringathur-native"
published_at: "2025-10-31T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904d1de61236_police.1697912334.jpg"
keywords: []
---

# ജ്വല്ലറിയിലും, വസ്തുവിലും പങ്കാളിത്തം വാഗ്ദാനം ചെയ്ത്  57,50,000 രൂപ തട്ടിയെടുത്തു ; പെരിങ്ങത്തൂർ സ്വദേശിയുടെ പരാതിയിൽ കീഴ്മാടം സ്വദേശിക്കെതിരെ കേസ്

> **Lead Summary:** പാനൂർ : ജ്വല്ലറിയിലും വസ്തുവിലും പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് 57,50,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

പാനൂർ : ജ്വല്ലറിയിലും വസ്തുവിലും പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് 57,50,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

പെരിങ്ങത്തൂർ പുളിയമ്പ്രം താഴെകുനിയിൽ അത്തലാൻ്റവിടെ മഹറൂഫ് (62)ന്റെ പരാതിയിൽ കീഴ്മാടം പാറക്കണ്ടി താഴെകുനിയിൽ കക്കാട്ട് നാസറിന് (51) എതിരെയാണ് കേസെടുത്തത്. നാദാപുരത്തുള്ള അപ്‌സര ഗോൾഡ് ആൻ്റ് ഡയമണ്ട് എന്ന സ്ഥാപനത്തിലും നാസറിൻ്റെ ഉടമസ്ഥതയിൽ ബംഗ്ളൂരുവിലും, മാനന്തവാടിയിലു മുള്ള വസ്‌തുവിലും പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും കരാറുണ്ടാക്കി 2019 ജൂലായ് 20 മുതൽ 2021 ജനുവരി 19 വരെയുള്ള കാലയളവിൽ പണം കൈപ്പറ്റിയെന്നാണ് പരാതി.

ലാഭവിഹിതം സ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് തുക മൊത്തമായി തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചെങ്കിലും പല തവണ ആവശ്യപ്പെട്ടിട്ടും ലാഭവിഹിതമോ മുതൽ മുടക്കോ നൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പോലീസിന് കൈമാറുകയായിരുന്നു. പെരിങ്ങത്തൂരിലെ ജ്വല്ലറി പൂട്ടി ഉടമ സ്ഥലം വിട്ടതിന് പിന്നാലെ നിക്ഷേപ തട്ടിപ്പ് നടത്തിയെ ന്നാരോപിച്ച് നിരവധി പേർ നാസറിനെതിരെ പരാതിയുമായി വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323675/rs-5750000-extorted-by-promising-partnership-in-jewellery-and-property-case-filed-against-keezhamadam-native-on-complaint-of-peringathur-native)