---
title: "സീനിയർ പൊലീസ് ഓഫീസർ പി.ആർ ഷിജുവിന് സല്യൂട്ട് ; പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാൽ ലക്ഷം കണ്ടെത്തി തിരിച്ച് നൽകി"
english_title: "Salute to Senior Police Officer P.R. Shiju; Lost quarter of a lakh rupees from Pariyaram Medical College compound found and returned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323611/salute-to-senior-police-officer-pr-shiju-lost-quarter-of-a-lakh-rupees-from-pariyaram-medical-college-compound-found-and-returned"
published_at: "2025-10-31T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69047ef9b5a2b_6904503960a31_news-card.jpg"
keywords: []
---

# സീനിയർ പൊലീസ് ഓഫീസർ പി.ആർ ഷിജുവിന് സല്യൂട്ട് ; പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാൽ ലക്ഷം കണ്ടെത്തി തിരിച്ച് നൽകി

> **Lead Summary:** കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി പോലീസുകാരനായ പി ആർ ഷിജു. ഒക്ടോബർ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന കണിച്ചാർ സ്വദേശിയായ കെ എസ് സജിയുടെ 25000 രൂപയാണ് നഷ്ടപ്പെട്ടത്.

## Article Content

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി പോലീസുകാരനായ പി ആർ ഷിജു. ഒക്ടോബർ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന കണിച്ചാർ സ്വദേശിയായ കെ എസ് സജിയുടെ 25000 രൂപയാണ് നഷ്ടപ്പെട്ടത്.

കുറേ നേരത്തെ തെരച്ചില് ശേഷം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. കാശ് നഷ്ടപ്പെട്ട സജിയുടെ മനോവിഷമം കണ്ട ബന്ധുക്കൾ കണ്ണൂർ മെഡിക്കൽ കോളേജിലെത്തി പോലീസ് എയ്ഡ് പോസ്റ്റിൽ വിവരം പറയുകയായിരുന്നു.

തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ ഷിജു ആശുപത്രി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും സജി വാഹനത്തിൽ നിന്നിറങ്ങുമ്പോൾ അരയിൽ നിന്ന് പണമടങ്ങിയ കവർ വീഴുന്നതായി കാണുകയും അല്പ സമയത്തിനകം ഒരു യുവാവ് അത് എടുക്കുന്നതായി കാണുകയും ചെയ്തത് തുടർന്ന് സി സി ടി വി നോക്കി യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു യുവാവിന്റെ അച്ഛൻ ആശുപതിയിൽ അഡ്മിറ്റായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323611/salute-to-senior-police-officer-pr-shiju-lost-quarter-of-a-lakh-rupees-from-pariyaram-medical-college-compound-found-and-returned)