---
title: "ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പു സംഘത്തിന് ബാങ്ക്  എക്കൗണ്ടുകൾ നൽകി ലക്ഷങ്ങളുടെ കമ്മീഷൻ  ; ചൊക്ലിയിൽ 2 പേർ അറസ്റ്റിൽ"
english_title: "Online financial fraud gang gets lakhs in commission for giving bank accounts; 2 arrested in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323556/online-financial-fraud-gang-gets-lakhs-in-commission-for-giving-bank-accounts-2-arrested-in-chokli"
published_at: "2025-10-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904511cd85bf_Untitled-4_copy.jpg"
keywords: []
---

# ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പു സംഘത്തിന് ബാങ്ക്  എക്കൗണ്ടുകൾ നൽകി ലക്ഷങ്ങളുടെ കമ്മീഷൻ  ; ചൊക്ലിയിൽ 2 പേർ അറസ്റ്റിൽ

> **Lead Summary:** ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്ന സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ നൽകിയെന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊക്ലി മേനപ്രം സ്വദേശി മേക്കര വീട്ടിൽ നടുവിൽ പുളിക്കൽ എൻ.പി മുഹമ്മദ് ആഷിഖ് , നിടുമ്പ്രം സ്വദേശി പൂക്കോത്തൻ കണ്ടി ദീപത്തിൽ പി.കെ ഷഫീൽ എന്നിവരെ യാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.രാഗേഷും സംഘവും അറസ്റ്റ് ചെയ്തത്. തലശേരി എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൽകിയ നിർദേശത്തെ തുടർന്നാണ് ചൊക്ലി പൊലിസ്

## Article Content

ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്ന സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ നൽകിയെന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊക്ലി മേനപ്രം സ്വദേശി മേക്കര വീട്ടിൽ നടുവിൽ പുളിക്കൽ എൻ.പി മുഹമ്മദ് ആഷിഖ് , നിടുമ്പ്രം സ്വദേശി പൂക്കോത്തൻ കണ്ടി ദീപത്തിൽ പി.കെ ഷഫീൽ എന്നിവരെ യാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.രാഗേഷും സംഘവും അറസ്റ്റ് ചെയ്തത്. തലശേരി എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൽകിയ നിർദേശത്തെ തുടർന്നാണ് ചൊക്ലി പൊലിസ്

സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ആഷിഖിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ജൂൺ ഒൻപതിന് 5,30,000 രൂപയുടെ ഇടപാടുകൾ നടത്തിയതായി കാണുകയും, 2,18,000 രൂപ കമ്മിഷൻ വക ലഭിച്ചതായും കണ്ടെത്തി.

ഇദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് നാഷണൽ സൈബർ ക്രൈം റിപോർട്ടിങ് പോർട്ടലിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. പൊലിസ് അന്വേഷണം തുടങ്ങി. മറ്റൊരു സമാന കേസിലാണ് ഷഫീലിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323556/online-financial-fraud-gang-gets-lakhs-in-commission-for-giving-bank-accounts-2-arrested-in-chokli)