---
title: "കണ്ണൂരിൽ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു"
english_title: "A young construction worker in Kannur collapsed and died while working."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323418/a-young-construction-worker-in-kannur-collapsed-and-died-while-working"
published_at: "2025-10-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69032fa3507b0_download_(1).jfif"
keywords: []
---

# കണ്ണൂരിൽ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ജോലിക്കിടെ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

## Article Content

ജോലിക്കിടെ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു.പി.ഗോപാലന്‍-എം.നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ:പാപ്പിനിശ്ശേരിയിലെ വിജില.

വിദ്യാര്‍ത്ഥികളായ സപ്തമി, തന്‍വിയഎന്നിവരാണ് മക്കള്‍: സഹോദരങ്ങള്‍: ശ്രീമതി, ഉഷ, ശ്രീലത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323418/a-young-construction-worker-in-kannur-collapsed-and-died-while-working)